പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കണ്‍സില്‍ യൂറോപ്പ് റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ 3-ാം സമ്മേളനവും, NRK ഫോറം ഉല്‍ഘാടനവും ജൂണ്‍ 30-ാം തീയതി വൈകിട്ട് 03:PM (UK Time) 04:00PM (German Time) 07:30 PM (Indian Time) 06:00PM (UAE Time) ന് വെര്‍ച്ചല്‍ പ്ളാറ്റ്‌ഫോമിലൂടെ നടക്കുന്നതാണ്.
എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരികസമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്യപ്പെടുക. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മ്രന്തിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക. ജൂണ്‍ 30 -ന് നടക്കുന്ന സമ്മേളനത്തില്‍ പ്രവാസികള്‍ക്കായി നിലകൊള്ളുന്ന കേരള ഗവണ്‍മെന്റിന്റെ നോര്‍ക്ക റൂട്ട്സില്‍ നിന്നുള്ള പ്രതിനിധികളാണു പങ്കെടുക്കുന്നത്. നോര്‍ക്ക ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനും, സംശയങ്ങള്‍ ചോദിക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന NRK ഫോറത്തിന്റെ ഉല്‍ഘാടനവും തഥവസരത്തില്‍ നടക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കുട്ടായ്മയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യൂന്നു.
ജോളി ഏം.പടയാട്ടില്‍ (പ്രസിഡന്റ് ) 04915753181523 , ജോളി തടത്തില്‍ (ചെയര്‍മാന്‍) 0491714426264, ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി) 07577834404, ഷൈബു ജോസഫ് (ട്രഷറര്‍) , അബ്ദുള്‍ ഹാക്കിം (President – WMC-NRK Forum)
Leave a Reply