ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ നാലു വയസുകാരി കുഴൽക്കിണറിൽ വീണു. തിങ്കളാഴ്ച വൈകുന്നേരമാണ് മെലാന ഗ്രാമത്തിലുള്ള 400 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജോധ്പൂരിലെ മെലാന ഗ്രാമത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് 5.30ഓടെയാണ് കുട്ടി കിണറ്റില്‍ വീണത്. പൊലീസും ഫയര്‍ഫോഴ്സും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി വൈകിട്ട് 6.15ഓടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കുട്ടിക്കാവശ്യമായ ഓക്സിജനും വെളിച്ചവും കിണറിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം നൽകാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. വൈകിട്ട് 7.30ഓടെ കിണറിന് സമാന്തരമായി കുഴി കുഴിച്ചു. കുട്ടിയെ നിരീക്ഷിക്കാനായി കിണറ്റിലേക്ക് ക്യാമറ രാത്രി തന്നെ ഇറക്കി. രാത്രി 8 മണിയോടെ കുട്ടിയുടെ കരച്ചിലും കേള്‍ക്കാനായി.
എന്നാല്‍ രാത്രി 11 മണിയോടെ കുട്ടി 230 അടി താഴ്ച്ചയിലേക്ക് വീണ് പോവുകയായിരുന്നു. ഇതിന് ശേഷം കുട്ടിയുടെ കരച്ചിലോ അനക്കമോ അറിയുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടി ഇനിയും താഴ്ചയിലേക്ക് പോകാതിരിക്കാൻ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പുലര്‍ച്ചെ 1 മണിയോടെ ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. കാര്‍ഷിക ആവശ്യത്തിനായി കുഴിച്ച കിണറ്റിലാണ് കുട്ടി വീണത്. മുത്തശ്ശനോടൊപ്പം വൈകിട്ട് പുറത്തിരുന്ന കുട്ടി കളിക്കുന്നതിനിടയിലാണ് കാല് തെറ്റി കിണറ്റിലേക്ക് വീണത്.
Rajasthan: A 4-year-old girl fell into a borewell in Melana village of Jodhpur district earlier this evening. She is being provided oxygen with the help of 108 Ambulance. Rescue operation is underway. pic.twitter.com/wX0kv0o1rx
— ANI (@ANI) May 20, 2019
Leave a Reply