ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം ലണ്ടനിലെ ഹൈഗേറ്റ് സെമിട്രിയിലെ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്നും ആരംഭംകുറിക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന ശ്രീ. എം വി ഗോവിന്ദൻ മാസ്റ്റർ മെയ് 19 ന് കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനടത്തും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിനു പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും. ഇതോടെ സമ്മേളന വേദി സജീവമാകും. 20,21 തീയതികളിൽ പിറ്റർബോറോയിൽ ആണ് സമ്മേളനം നടക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെയ് 20 നടക്കുന്ന പ്രതിനിധി സമ്മേളനത്തിലും തുടർന്ന് 21നു നടക്കുന്ന പൊതു സമ്മേളനത്തിലും ശ്രീ ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കും. 21 നു നടക്കുന്ന പൊതു സമ്മേളനത്തിൽ അദ്ദേഹത്തോടൊപ്പം കലാ സാംസ്കാരിക രംഗത്തുനിന്നും സംവിധായകൻ കൂടിയായ ശ്രീ ആഷിഖ് അബു പങ്കെടുക്കും. ആറാം ദേശീയ സമ്മേളനം ഒരു വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി സംഘാടകർ അറിയിച്ചു.