കഴിഞ്ഞ നാലുവർഷമായി വളരെ ജനകീയമായി യൂകെയുടെ വിവിധഭാഗങ്ങളിൽ വെച്ചു നടത്തിവന്ന 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -5 കോവിഡ് മൂലം മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു . ഈ വർഷവും വളരെ വിപുലമായ ക്രമീകരണങ്ങളോടെ ഹേർട്ഫോർഡ്ഷയറിലെ വെല്ലിൻ ഗാർഡൻ സിറ്റിയിൽ വെച്ച് നടത്തുവാനാണ് തീരുമാനിച്ചിരുന്നത് . കോവിടിന്റെ അതിപ്രസരണം കുറയുന്നതോടെ വളരെ ജനകീയമായി തന്നെ ഇതേ വേദിയിൽ തന്നെ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -5 നടത്താനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും വലിയൊരു വേദി ഒരുക്കിയിട്ടുള്ള 7 ബീറ്റ്‌സ് സംഗീതോൽസവത്തിനോട് സഹകരിക്കുന്ന എല്ലാ സുമനസുകൾക്കും ഈ അവസരത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചുകൊള്ളുന്നതായി സംഘടകസമിതി ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു