ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഡിൻബർഗിലെ കൗഗേറ്റിൽ ബസിടിച്ച് വയോധികൻ മരിച്ച സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി പോലീസ് രംഗത്തു വന്നു. ശനിയാഴ്ച രാത്രി 7:00 മണിക്കാണ് തിരക്കേറിയ കൗഗേറ്റിൽ 74 വയസ്സുകാരൻ ബസിടിച്ച് മരണമടഞ്ഞത്. തുടർന്ന് സംഭവത്തിന്റെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ബസിടിച്ചതിനെ തുടർന്ന് വയോധികന് ഗുരുതരമായ പരുക്കുകൾ പറ്റിയിരുന്നു. മരിച്ചയാളിൻ്റെ കുടുംബത്തിൻറെ സ്വകാര്യത മാനിച്ച് ഇത്തരം ചിത്രങ്ങൾ പങ്കുവെയ്ക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇത്തരം ചിത്രങ്ങളുടെ വ്യാപകമായ പ്രചാരം തടയുന്നതിന് ഇവയ്ക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.


സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങൾ ജനങ്ങളിൽ പെട്ടെന്ന് സ്വാധീനം ചെലുത്തുന്നതിൻ്റെ പ്രത്യാഘാതങ്ങൾ അടുത്തിടെ യുകെ കണ്ടതാണ്. സൗത്ത് പോർട്ടിൽ 17 വയസ്സുകാരന്റെ കത്തിക്കിരയായി മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ കുറിച്ച് തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയായി പ്രചരിച്ചതിനെ തുടർന്ന് യുകെയിൽ ഉടനീളം വ്യാപകമായ കലാപം പൊട്ടി പുറപ്പെട്ടിരുന്നു. വലതുപക്ഷ തീവ്രവാദികൾ ഏറ്റെടുത്ത നിരവധി സമരങ്ങൾ ആണ് ഇതിനെ തുടർന്ന് യുകെയിൽ ഉടനീളം അരങ്ങേറിയത്.