ന്യൂസ് ഡെസ്ക് മലയാളം യുകെ

മിഡ് ലാൻഡിൽ നായ്ക്കളുടെ ആക്രമണത്തിൽ 80 വയസ്സുള്ള വയോധികയ്ക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചകഴിഞ്ഞാണ് ബ്രിട്ടനെ നടുക്കിയ സംഭവം നടന്നത്. എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സൗകര്യങ്ങൾ നല്കിയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ അവർ മരിച്ചതായി വെസ്റ്റ്‌ മിഡ്ലാൻഡ് പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നായ്ക്കളുടെ ഉടമ പോലീസ് കസ്റ്റഡിയിലാണ്. രണ്ടു നായ്ക്കളെയും പിടികൂടിയിട്ടുണ്ട്. തൻറെ വീടിൻറെ പൂന്തോട്ടത്തിൽ വച്ചാണ് മരണമടഞ്ഞ സ്ത്രീക്ക് നായ്ക്കളുടെ ആക്രമണമേറ്റത്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണ കാരണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് വെളിപ്പെടുത്തി.