വെള്ളറടയില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വാര്‍ത്ത പത്രത്തില്‍ വായിച്ച കുട്ടി മാതാപിതാക്കളോട് ബന്ധുവായ അപ്പാപ്പ ഉപദ്രവിച്ചതായി പറഞ്ഞു. ഇങ്ങനെയാണ് വാര്‍ത്ത പുറത്ത് വന്നത്. അന്വേഷണത്തിനൊടുവില്‍ ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച പള്ളി കപ്യാര്‍ പിടിയിലായി. ഇതോടെ വൈദികനെ പീഡന കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ കപ്യാരും അകത്തായി. കാട്ടാക്കട്ട കൊണ്ണിയൂര്‍ പുനലാല്‍ എസ്.ഒ ഹൗസില്‍ സത്യദാസിനെയാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്. കൊണ്ണിയൂരിലെ ഒരു പള്ളിയിലെ കപ്യാരാണ് സത്യദാസ്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ കോടതിയില്‍ കുട്ടിയുടെ മൊഴി എടുത്തു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട സിഐ അനുരൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കപ്യാരെ അറസ്റ്റ് ചെയ്തത്. പീഡനം എന്തെന്ന സംശയം അമ്മയോട് ചോദിച്ച് സംശയം തീർത്ത ഒൻപതു വയസ്സുകാരി കാര്യം മനസ്സിലായതോടെ തന്നെ അപ്പാപ്പ ഉപദ്രവിച്ചതായി മാതാപിതാക്കളോട് പറയുകയായിരുന്നു. ടെലിവിഷനിലെ പീഡന വാർത്തകൾ കുട്ടി അമ്മയോട് എന്താണ് പീഡനമെന്ന് ആവർത്തിച്ച് അന്വേഷിക്കുകയായിരുന്നു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീടു കുട്ടിക്ക് അമ്മ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നൽകി. കേട്ടുനിന്ന കുട്ടി അപ്രതീക്ഷിതമായാണു മാതാവിനോട് തനിക്കു മൂന്നുമാസം മുമ്പു നേരിട്ട അനുഭവം പറഞ്ഞത്. മിഠായി നൽകി പരിചയത്തിലായ സത്യദാസ് ശാരീരിക ഉപദ്രവങ്ങൾ പതിവാക്കിയിരുന്നെന്ന മകളുടെ വാക്കുകൾ കേട്ടു സ്തബ്ധയായ മാതാവ്, വീട്ടുകാരുമായും ബന്ധുക്കളുമായും സംസാരിച്ചശേഷം കാട്ടാക്കട പൊലീസിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയെ പൊലീസ് കയ്യോടെ പൊക്കി. പോക്സോ വകുപ്പു പ്രകാരം കേസ് റജിസ്റ്റർ ചെയ്തു കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ