ശ്രീ ഗുരുവായൂരപ്പന്റെ പരമ ഭക്തനും സംഗീത സാമ്രാട്ടുമായ ശ്രീ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണയിൽ വീണ്ടുമൊരു സംഗീതോത്സവത്തിന് വേദിയൊരുക്കുകയാണ് ലണ്ടൻ നഗരം.

ചെമ്പൈ ഭാഗവതര്‍ ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂർ ഏകാദശി സംഗീതോത്സവം മാതൃകയിൽ ക്രോയിഡോണിൽ അരങ്ങേറുന്ന ഒൻപതാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. കർണാടക സംഗീത ശാഖയിൽ അരങ്ങേറ്റം കുറിക്കുന്നവർ തുടങ്ങി ക്ലാസ്സിക്കൽ മ്യൂസിക്കിലെ അതി പ്രഗത്ഭർ വരെ നീളുന്ന ഒട്ടനേകം സംഗീതോപാസകർ നവംബർ 26 ന് 2 മണി മുതൽ ക്രോയ്ഡോൺ ആർച്ച്ബിഷപ്പ് ലാംഗ് ഫ്രാങ്ക് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും.നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള മഹോത്സവമാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്.പ്രശസ്ത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ അരങ്ങേരുന്ന സംഗീതോത്സവത്തിൽ യുകെയുടെ പലഭാഗത്തുനിന്നുള്ള പ്രതിഭകൾ സ്വരാഞ്ജലി അർപ്പിക്കും.

ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാർച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി ഒൻപതാം വർഷവും വിപുലമായി അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഇതിനോടകം തന്നെ ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു ആശംസകൾ നേർന്നു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിർഭരമായ സഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Sangeetholsavam Venue: The Archbishop Lanfranc Academy, Mitcham Rd, Croydon CR9 3AS
Date and Time : 26 November 2021, 2 pm onwards.

കൂടുതൽ വിവരങ്ങൾക്ക്,
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org
*London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.