ബാബു ജോസഫ്
മാഞ്ചസ്റ്റര്‍: പ്രമുഖ വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ സ്റ്റീവ് ലെവാരി സെഹിയോന്‍ അഭിഷേകാഗ്നി മിനിസ്ട്രിയുമായി ചേര്‍ന്നു നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിങ് നാളെ സാല്‍ഫോര്‍ഡില്‍ നടക്കും. നാളെ വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെ സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ പള്ളിയിലാണ് പൂര്‍ണമായും ഇംഗ്ലീഷിലുള്ള ഈ ധ്യാനം നടക്കുന്നത്.
റവ .ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന സെഹിയോന്‍ ടീം ലോക സുവിശേഷവത്കരണത്തിനായി ഇതര മിനിസ്ട്രികളോടും ശുശ്രൂഷകളോടും ചേര്‍ന്ന് ലോകവ്യാപകമായി വിവിധ ഭാഷാ ദേശക്കാര്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രി ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിങ് ഇന്ന് അനേകര്‍ക്ക് ദൈവികാനുഭവം പകരുന്ന വേദിയായി മാറിക്കൊണ്ടിരിക്കുന്നു. വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന എന്നിവയും ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകം നിറയുന്ന നാളത്തെ ഈ സായാഹ്ന ശുശ്രൂഷയിലേക്ക് സംഘാടകര്‍ ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.
അഡ്രസ്സ്
സെന്റ് പീറ്റര്‍ & സെന്റ് പോള്‍ ചര്‍ച്ച്
പാര്‍ക്ക് റോഡ്
സാല്‍ഫോര്‍ഡ്
M68JR
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍ 0744360066











Leave a Reply