പതിനാറാമത് യു. കെ. കെ. സി. എ കണ്‍വന്‍ഷന്റെ സ്വാഗത ഗാനത്തിനുള്ള വരികള്‍ (Lyrics) യുകെയിലെ ക്നാനായ അംഗങ്ങളില്‍ നിന്നും ക്ഷണിച്ചപ്പോള്‍ ലഭിച്ച ഏഴ് എന്‍ട്രികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രൊഫഷണല്‍ മ്യൂസിക് സിഡി യില്‍ പാടുവാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വാഗത ഗാനമടക്കം ഏഴ് പാട്ടുകള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷാന്റി ആന്റണി അങ്കമാലിയാണ്. ഇതില്‍ സ്വാഗതഗാനമൊഴിച്ചുള്ള ആറ് പാട്ടുകളാണ് നിങ്ങളുടെ സ്വരമാധുരിക്കായി കാത്തിരിക്കുന്നത്.
യു. കെ. കെ. സി. എ എന്ന സംഘടനയെ കൂടുതല്‍ ജനകീയമാക്കുന്നതിനോടൊപ്പം യൂണിറ്റംഗങ്ങളുടെ കഴിവുകള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്ന ഈ സംരംഭത്തില്‍ നല്ല സ്വരമാധുരിയും ശബ്ദഗാംഭീര്യവും ഉള്ള ആര്‍ക്കും പങ്കെടുക്കാം. പക്ഷേ ഓഡിഷന്‍ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും സിഡിയില്‍ പാടാനുള്ള അവസരം ലഭിക്കുക. ഓഡീഷനിലേയ്ക്കായി ഒരു മിനിറ്റില്‍ കുറയാത്ത, നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും ഒരു ഗാനം കരോക്കെ (karaoke) യോട് കൂടിയോ അല്ലാതെയോ സ്വന്തം ശബ്ദത്തില്‍ പാടി സെന്‍ട്രല്‍ കമ്മിറ്റിക്കയച്ച് തരിക. ഷാന്റി ആന്റണി ഉള്‍പ്പെടുന്ന പാനലായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.
നിബന്ധനകള്‍
1) 18 വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാവര്‍ക്കും (Male & Female) പങ്കെടുക്കാം.
2) യൂണിറ്റ് ഭാരവാഹികളുടെ അനുമതിയോടെ ആയിരിക്കണം മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
3) 2017 ജൂണ്‍ 25 (ഞായറാഴ്ച്ച) വൈകുന്നേരം 5 മണിക്ക് മുന്‍പായി അപേക്ഷകള്‍ UKKCA പ്രസിഡന്റ്‌റ് അല്ലെങ്കില്‍ സെക്രട്ടറിയുടെ പക്കല്‍ എത്തിച്ചേരേണ്ടതാണ്.
4) തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്റ്റുഡിയോ റിക്കോര്‍ഡിംഗിന്റെ ചിലവിലേക്കായി £75 നല്‍കേണ്ടതാണ്.
5) കൂടുതല്‍ പേര്‍ക്ക് അവസരം കൊടുക്കുന്നതിന്റെ ഭാഗമായി ഒരു കുടുംബത്തില്‍ നിന്നും ഒരു എന്‍ട്രി മാത്രമായിരിക്കും സ്വീകരിക്കുക.
6) സിഡിയുടെ നിര്‍മ്മാണം, വിതരണം, പാട്ടുകളുടെ കോപ്പിറൈറ്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്തിമതീരുമാനം UKKCA സെന്‍ട്രല്‍ കമ്മിറ്റിക്കായിരിക്കും.
എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് യു. കെ. കെ. സി. എ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.
Leave a Reply