ചെല്‍ട്ടണ്‍ഹാം: 16-ാമത് യു.കെ.കെ.സി.എ കണ്വെന്ഷന് രണ്ട് നാളുകള്‍ മാത്രം ശേഷിക്കേ വീറും വാശിയും പകരുന്ന റാലി മത്സരം ഏറ്റവും മനോഹരമാക്കുവാന്‍ റാലി കമ്മിറ്റി സുസജ്ജമായി. യു.കെ.കെ.സി.എ ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് ചെയര്‍മാനായി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിലെ സജി ഉതുപ്പ്, ബ്ലാക് പൂള് യൂണിറ്റിലെ ജോണി ചാക്കോ, കെന്റ് യൂണിറ്റിലെ സ്റ്റീഫന്‍ തെരുവത്ത്, ലിവര്‍പൂള്‍ യൂണിറ്റിലെ സാജു ലൂക്കോസ്, സ്റ്റിവനേജ് യൂണിറ്റിലെ ജോണി കല്ലടാന്തിയില്‍, ഈസ്റ്റ് സസെക്സ് യൂണിറ്റിലെ സണ്ണി തോമസ്, ബ്രിസ്റ്റോള്‍ യൂണിറ്റിലെ ബിജു എബ്രഹാം എന്നിവരാണ്.
മൂന്ന് കാറ്റഗറിയിലായിട്ടാണ് മത്സരം നടക്കുന്നത്. അക്ഷരമാല ക്രമത്തില്‍ ആദ്യം ഗ്രൂപ്പ് എ (25 കുടുംബങ്ങളില്‍ താഴെ) തുടര്‍ന്ന് മറ്റ് രണ്ട് ഗ്രൂപ്പുകളും അണിചേരും. റാലിയുടെ ഏറ്റവും മുന്‍നിരയില്‍ വിശിഷ്ടാതിഥികള്‍, തുടര്‍ന്ന് യു.കെ.കെ.സി.വൈ.എല്‍ ഭാരവാഹികള്‍, വനിതാഫോറം കമ്മിറ്റി അംഗങ്ങള്‍, തുടര്‍ന്ന് ശുഭ്രവസ്തധാരികളായി നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും അണിചേരും.
ശനിയാഴ്ച രാവിലെ കൃത്യം 9.20-ന് പതാക ഉയര്‍ത്തുന്നതോടുകൂടി കണ്വെന്ഷന് തുടക്കമാകും. കണ്വെന്ഷന് വേദി വിലാസം
JOCKEY CLUB
CHELTENHAM
G L 50 4 SH
Leave a Reply