വെസ്റ്റ് ഇൻഡീസിനെരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം.നായകന് വിരാട് കോഹ്ലിയുടെ 111 റണ്‍സിന്റെ മികവിലാണ് ഇന്ത്യയുടെ വിജയം. ഏകദിനത്തില്‍ കോഹ്ലിയുടെ 28ാമത് സെഞ്ചുറിയാണിത്. ഏകദിനത്തില്‍ സ്കോര്‍ പിന്തുടര്ന്ന് നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡാണ്(17) ഇതോടെ കോഹ്ലി മറികടന്നത്.
കളിയിലെ താരമായി കോഹ്ലിയേയും ടൂര്‍ണമെന്റിലെ താരമായി അജിങ്ക്യ രഹാനെയേയും തെരഞ്ഞെടുത്തു. ടോസ് സ്വന്തമാക്കി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറിൽ ഒൻപത് വിക്കറ്റിനാണ് 205 റണ്‍സ് നേടിയത്. ഷായി ഹോപ് (51), കെയ്ൽ ഹോപ് (46), ജേസണ്‍ ഹോൾഡർ (36), റോവ്മെൻ പവൽ (31) എന്നിവരാണ് വിൻഡീസിനു പൊരുതാനുള്ള സ്കോർ നൽകിയത്.
പിന്നാലെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 115 പന്തില്‍ 111 റണ്‍സെടുത്ത കോഹ്ലിക്ക് 50 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്ക് പിന്തുണ നല്കി പുറത്താകാതെ നിന്നു. അജിങ്ക്യ രഹാനെ 39 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 4 റണ്‍സ് മാത്രമായിരുന്നു ശിഖര്‍ ധവാന്റെ സമ്പാദ്യം. . ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി നാലും ഉമേഷ് യാദവ് മൂന്നു വിക്കറ്റും വീഴ്ത്തി.
Leave a Reply