ബാബു ജോസഫ്

ബര്‍മിംങ്ഹാം: നവസുവിശേഷവത്കരണരംഗത്തെ ‘ജീവിക്കുന്ന അത്ഭുതം’ മഞ്ഞാക്കലച്ചന്‍ വീണ്ടും യുകെയില്‍. ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന്‍ റവ.ഫാ. ജെയിംസ് മഞ്ഞാക്കല്‍ യുകെയിലെമ്പാടുമുള്ള നിരവധി പേരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും പ്രേഷിത ദൗത്യവുമായി വീണ്ടും യുകെയില്‍ എത്തുന്നു. സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് ഓഗസ്റ്റ് 25 മുതല്‍ 28 വരെ തിയതികളിലായി ഒരുക്കുന്ന ധ്യാനം ഫാ. മഞ്ഞാക്കലും ഫാ. സോജി ഓലിക്കലും നയിക്കും.

നവ സുവിശേഷവത്കരണത്തിന്റെ പാതയില്‍ ദൈവിക സ്‌നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങള്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് നടക്കുക. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അന്യഭാഷാ സംസ്‌കാരങ്ങളില്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ സധൈര്യം കടന്നുകയറി യേശുക്രിസ്തുവില്‍ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങള്‍ കൈകോര്‍ക്കുന്ന ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് (2528 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെഹിയോന്‍ കുടുംബം ഫാ.സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു. കണ്‍വെന്‍ഷനില്‍ ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് 5 പൗണ്ട് നിരക്കില്‍ 20 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.

അഡ്രസ്സ്
St.TERESA OF THE INFANT JESUS CHURCH
WOLVERHAMPTON
WV46B2

കൂടുതല്‍ വിവരങ്ങള്‍ക്ക്.
സണ്ണി ജോസഫ്. 07877290779
പ്രോസ്പര്‍ ഡി ജോമൊ.07728921567