നഴ്‌സിംഗ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു UNA യോര്‍ക്ഷയര്‍ സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക് whatsapp കൂട്ടായ്മ നിലവില്‍ വന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള ജീവിത സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരള നേഴ്‌സ്മാരോട് ഐക്യദാര്‍ഢ്യം പ്രഖാപിച്ചുകൊണ്ടാണ് ഈ കൂട്ടായ്മ നിലവില്‍ വന്നിരിക്കുന്നത്. തങ്ങള്‍ അനുഭവിച്ചതും തങ്ങള്‍ക്കു ചെയ്യാന്‍ പറ്റാതിരുന്നതുമായ കാര്യങ്ങള്‍ തങ്ങളുടെ സഹോദരന്മാരും സഹോദരിമാരും ഏറ്റെടുത്തു വരുന്ന തലമുറക്കുവേണ്ടി നടത്തുന്ന ഈ സമരത്തിന് അകമഴിഞ്ഞ ഉപാധ്യകളില്ലാത്ത പിന്തുണയാണ് ഈ കൂട്ടായ്മ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഫോര്‍ നഴ്‌സസ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ തുടങ്ങി അന്താരാഷ്ട്ര സംഘടനകളോട് ഈ വിഷയത്തില്‍ ഇടപെടാനും ഇന്ത്യ ഗവണ്മെന്റിനും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം എന്നും ആവശ്യപ്പെട്ടു കത്തെഴുതിക്കഴിഞ്ഞു ഈ കൂട്ടായ്മ.
അസന്ഘടിതമായിരുന്ന ഈ മേഖലയെ സംഘടിപ്പിച്ചു ന്യായമായ കൂലിക്കും തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ക്ക് തടയിടുവാനും വേണ്ടി സമരമുഖത്തുള്ള നേഴ്‌സ്മാരോട് പിന്തുണ അറിയിക്കുവാന്‍ വേണ്ടി പ്രകടനങ്ങള്‍ നടത്തുവാനും , തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുവാനും ഈ വിഷയത്തില്‍ അനുഭാവപൂര്‍വമായ തീരുമാനം എടുക്കണം എന്നും കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുവാനും കൂട്ടായ്മ തീരുമാനിച്ചു.
പൊതുജനാരാഗ്യത്തിനു ഭീഷണിയായി മാറിയ കണ്ണൂര്‍ കളക്ടറുടെ ഉത്തരവിനെ ശക്തമായി അപലപിക്കുകയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ചൂഷണം അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഭാവി പരിപാടികളും ഈ കൂട്ടായ്മ ഏറ്റെടുത്തുകഴിഞ്ഞു.
Leave a Reply