കന്നഡ ചലച്ചിത്ര താരവും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു. അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നായിരുന്നു ഇന്നു രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അച്ഛനും അമ്മയും ഭാര്യയും രണ്ടു കുട്ടികളുമാണ് ധ്രുവിനുള്ളത്.
ശനിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ ധ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ ഹൃദയസ്തംഭനവും തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയുമായിരുന്നു.
കേള്‍വി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും അഭിനയത്തിലൂടെ തന്റെ കഴിവു തെളിയിച്ച കലാകാരനായിരുന്നു ധ്രുവ്. നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത്. സ്നേഹാഞ്ജലി, ബാംഗ്ലൂര്‍ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിച്ചാ സുദീപിന്റെ ടീമായ കര്‍ണാടക ബുള്‍ഡോസേഴ്സ് താരമായിരുന്നു ധ്രുവ്.
Leave a Reply