മീശ മാധവനില്‍ അഭിനയിച്ചത് മുതല്‍ ദിലീപും കാവ്യാ മാധവനുമായി പ്രണയത്തിലായതായിരുന്നെന്നും പിന്നീട് ഒരു ചിന്നവീട് പോലെ കൊണ്ടുനടക്കുകയായിരുന്നെന്നും ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍. ഇതെല്ലാം മഞ്ജുവാര്യര്‍ക്കും അറിയാമായിരുന്നെന്നും അത്തരം നിരവധി പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം തന്റെ തറവാടിത്തം കൊണ്ട് മാത്രമാണ് മഞ്ജു പിടിച്ചുനിന്നതെന്നും ബഷീര്‍ പറയുന്നു.
മുന്‍പൊരു അഭിമുഖത്തില്‍ ലിബര്‍ട്ടി ബഷീറിനെക്കുറിച്ച് ദിലീപ് പറഞ്ഞത് 3 ഭാര്യമാരെ വച്ചുകൊണ്ടിരിക്കുന്ന ആളാണ് ബഷീര്‍ എന്നായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് മതപരമായി നാല് ഭാര്യമാര്‍ വരെ ആകാമെന്നും താന്‍ 3 കെട്ടിയതും പൊന്നുപോലെ നോക്കുന്നുണ്ടെന്നുമായിരുന്നു ബഷീറിന്റെ മറുപടി.
മറ്റ് ചിലരെപ്പോലെ ഒന്നുകഴിഞ്ഞു മറ്റൊന്ന്, അതുകഴിഞ്ഞ് വേറൊന്ന് എന്ന നിലയിലായിരുന്നില്ല തന്റെ വിവാഹങ്ങള്‍. ഇതിനിടയില്‍ പൊങ്ങിവന്ന ദിലീപിന്റെ ആദ്യ വിവാഹ വാര്‍ത്തയെപ്പറ്റി തനിക്കറിയാമായിരുന്നെങ്കിലും വ്യക്തിപരമായ അത്തരം കാര്യങ്ങള്‍ പുറത്തുപറയാതിരുന്നത് മാന്യതകൊണ്ടായിരുന്നെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മഞ്ജുവാര്യരുമായുള്ള ദിലീപിന്റെ വിവാഹം കഴിഞ്ഞ് 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ വിവാഹ വാര്‍ത്ത പുറംലോകം അറിയുന്നത്. എന്നാല്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് അതറിയാമായിരുന്നു.
മറ്റൊരു തിയേറ്ററും ഇല്ലാത്ത തന്റെ നാട്ടില്‍ എന്റെ ഉടമസ്ഥതയിലുള്ള 6 തിയേറ്ററുകള്‍ 4 മാസമാണ് സിനിമയില്ലാതെ ദിലീപ് പൂട്ടിച്ചത്. എന്നാല്‍ ഇന്നലെ ചാലക്കുടിയില്‍ ഡി സിനിമാസ് നഗരസഭാ പൂട്ടിച്ചപ്പോള്‍ ദൈവമുണ്ടെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയില്‍ വേറെ തിയേറ്ററുകള്‍ ഉള്ളതിനാല്‍ ഇത് ജനത്തെ ബാധിക്കില്ല. അന്ന് തന്റെ തിയേറ്ററുകള്‍ തുറന്നുകൊടുക്കാന്‍ അവസാനമെങ്കിലും ഇടപെട്ടത് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായിരുന്നെന്നും ബഷീര്‍ പറഞ്ഞു.
Leave a Reply