ദിലീപ് മഞ്ജിവാര്യര്‍ വിവാഹ ബന്ധത്തിലെ വിള്ളലുകളും കാവ്യയുടെ കടന്നുവരവുമെല്ലാം പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി പുതിയ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ദിലീപിന്റെ ജയില്‍ ജീവത്തിലെ ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയ സാഹചര്യത്തിലാണ് പല്ലിശ്ശേരി അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം പറയുന്നു. അഭ്രലോകം എന്ന തന്റെ പംക്തിയിലാണ് പല്ലിശ്ശേരി ദിലീപിന്റെ അറസ്റ്റിനെ കുറിച്ചും തുടര്‍ന്നുള്ള സംഭവ വികാസങ്ങളേയും കുറിച്ച് പറയുന്നത്.
ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് പോലീസ് പറയുമ്‌ബോള്‍ പല്ലിശ്ശേരി പറയുന്നത് ദിലീപിന്റെ ശത്രുക്കളെ കുറിച്ചാണ്. ദിലീപിനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം ആണ് തന്റെ പംക്തിയില്‍ ദിലീപിന്റെ സുരക്ഷയെ കുറിച്ച് അദ്ദേഹം പറയുന്നത്. ദിലിപീന് ഭീഷണി ഉണ്ടാകും? എന്നാണ് തലക്കെട്ട്.
ദിലീപ് ജയിലിലാണെങ്കില്‍ കോടതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് ദുരൂഹമായ ഒരു ആക്രമണം മുന്നില്‍ കണ്ടുകൊണ്ടാണ് എന്നും നിസ്സാരനായ ഒരു വ്യക്തിയല്ല ദിലീപ് എന്നും പംക്തിയില്‍ പറയുന്നുണ്ട്.
പല പ്രശസ്ത- കുപ്രശസ്ത രംഗങ്ങളില്‍ സാന്നിധ്യമുള്ള ആളാണ് ദിലീപ് എന്നതാണ് ആക്ഷേപം. സാന്നിധ്യം മാത്രമല്ല, സാമീപ്യവും ഉണ്ടെന്നാണ് പല്ലിശ്ശേരിയുടെ വാദം. ദിലീപിനെ ചോദ്യം ചെയ്യുമ്‌ബോള്‍ പല രഹസ്യങ്ങളും പുറത്ത് വരും എന്നും, അതൊരുപക്ഷേ പല വമ്ബന്‍മാരിലേക്കും നീണ്ടേക്കാം എന്നും പല്ലിശ്ശേരി പറയുന്നു. എന്നാല്‍ ഇതിനൊക്കെ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നതിന് മാത്രം പല്ലിശ്ശേരിക്ക് കൃത്യമായ ഉത്തരം പറയാന്‍ കഴിയുന്നില്ല.
അധോലോകവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ദിലീപ് ജീവനോടെ ഇരിക്കുന്നത് തീരെ രസിക്കുന്നില്ല. അക്കാര്യം ദിലീപിനും മനസ്സിലായിട്ടുണ്ട് എന്നാണ് പല്ലിശ്ശേരിയുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ജാമ്യം കിട്ടി പുറത്ത് പോകുന്നതിനേക്കാള്‍ സുരക്ഷിതം ജയില്‍ തന്നെ ആണ് എന്നതാണ് പല്ലിശ്ശേരി പറയുന്ന മറ്റൊരു കാര്യം. ജയിലില്‍ ദിലീപിനെ കാണാന്‍ ഒരു സ്വര്‍ണ വ്യാപാരി എത്തി എന്നാണ് അടുത്ത ആരോപണം. അന്വേഷണം ആ വ്യാപാരിയിലേക്കും നീളുന്നതായി പല്ലിശ്ശേരി പറയുന്നു.
ദിലീപിന്റെ അറസ്റ്റും കേസിന്റെ പുരോഗതിയും എല്ലാം മുഖ്യമന്ത്രിയുടെ ക്രെഡിറ്റാണെന്നാണ് പല്ലിശ്ശേരി പറയുന്നത്. എത്ര വലിയവനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ഇളവും നല്‍കേണ്ടെന്നാണത്രെ മുഖ്യമന്ത്രിയുടെ തീരുമാനം എന്നും പല്ലിശ്ശേരി എടുത്തുപറയുന്നുണ്ട്. സത്യത്തിന്റെ മുഖം എത്ര വികൃതമായാലും അത് കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് പല്ലിശ്ശേരി തന്റെ പംക്തി അവസാനിപ്പിക്കുന്നത്.
Leave a Reply