ഹണീബീ 2.5ന്റെ സെറ്റിൽ ഷോട്ടിനിടെ തളർന്ന് ഇരിക്കുകയാണ് അസ്കർ അലി. അപ്പോൾ അതുവഴി വന്ന ആസിഫ് അലി അസ്കറിനോട്: മടുത്തോ?

അസ്കർ: നല്ല ക്ഷീണം തോന്നുന്നു

ആസിഫ് അലി: ഇത്ര പെട്ടെന്നു ക്ഷീണം വരാൻ പാടില്ല. നന്നായി അധ്വാനിച്ചാലേ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റൂ.

സംവിധായകൻ ലാൽ വിളിച്ചു പറയുമ്പോഴാണ് ഹണീബി 2.5 എന്ന സിനിമയിൽ നായകൻ സ്വന്തം അനിയൻ അസ്കർ അലിയാണെന്ന് ആസിഫ് അലി അറിയുന്നത്. അത്ര രഹസ്യമായിരുന്നു തന്റെ സിനിമാപ്രവേശമെന്ന് അസ്കർ അലി പറയുന്നു.
ചാൻസ് ചോദിച്ചു നടന്നാൽ ആസിഫ് അലിക്കു നാണക്കേടാവുമോ എന്നു കരുതി ചെന്നൈയ്ക്കു വണ്ടികയറിയ കക്ഷിയാണ് അസ്കർ. ചെന്നൈയിൽ പരസ്യചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി. അപ്രതീക്ഷിതമായി ലാലിന്റെ വിളി. അങ്ങനെ ഹണീബി 2.5 എന്ന സിനിമയിൽ നായകവേഷം. വിവരം പറയാൻ ആസിഫ് അലിയെ അസ്കർ വിളിച്ചു. മറുപടി ഒറ്റവാക്കിൽ: നിനക്കു നല്ല ധൈര്യമുണ്ടെങ്കി‍ൽ വന്ന് ചെയ്തോ!!

”ഞങ്ങൾ തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്. ഇക്കായോട് ബഹുമാനം കലർന്ന ഒരു അകലം എന്നും സൂക്ഷിച്ചിരുന്നു. സിനിമാക്കാര്യമൊന്നും പരസ്പരം സംസാരിക്കില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for asif ali family image

കുട്ടിക്കാലം മുതലേ സിനിമയോടുണ്ടായിരുന്ന ഇഷ്ടം ഇക്കാ സിനിമയിലെത്തിയപ്പോൾ കൂടി. ജീവിതത്തിൽ ഇന്നേവരെ സ്റ്റേജിൽ കയറിയിട്ടില്ലാത്തയാളാണു ഞാൻ. അഭിനയത്തിലും മുൻപരിചയമില്ല. അടുപ്പമുള്ള ഒരേയൊരു സിനിമാക്കാരൻ ആസിഫ് അലി മാത്രമാണ്. പക്ഷേ, ആസിഫ് അലിയുടെ പേര് ഉപയോഗിക്കാനുള്ള കോൺഫിഡൻസ് എനിക്കില്ലായിരുന്നു. ചെന്നൈയിലേക്കു പോയപ്പോഴും ക്യാമറയ്ക്കു പിന്നിൽ നിൽക്കാനാകും എന്റെ താൽപര്യമെന്നു കരുതിക്കാണണം ഇക്കാ. ഹണീബി 2.5ന്റെ സെറ്റിൽപ്പോലും എന്നെ അധികം മൈൻഡ് ചെയ്തിരുന്നില്ല. ഇമോഷണലായാൽ എന്റെ ശ്രദ്ധ പോകുമെന്നു കരുതിയാകും, ഷോട്ടിനു മുൻപ് ഉപദേശങ്ങളും തന്നില്ല.
ആദ്യനായിക ലിജോമോൾ സ്വന്തം നാട്ടുകാരി  ആണല്ലോ ?

ഞാൻ പഠിച്ച കോളജിനടുത്താണ് ലിജോമോളുടെ വീട്. ആദ്യമായി കാണുന്നത് ഹണീബീ 2.5ന്റെ സെറ്റിൽവച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം രണ്ടു സിനിമകളുടെ എക്സ്പീരിയൻസ് കൂടുതലുള്ള ആളാണ് ലിജോ. റൊമാൻസ് ഒക്കെ അവതരിപ്പിക്കുമ്പോൾ നല്ല ചമ്മലുണ്ടാകുമല്ലോ. പിന്നെ, ഞങ്ങൾ രണ്ടും എപ്പോഴും ഒരുമിച്ചായിരിക്കും, അങ്ങനെ പതിയെപ്പതിയെ ആ ചമ്മലങ്ങു മാറി.

ഇവിടെത്തന്നെ പിടിച്ചുനിൽക്കണം. സിനിമ തന്നെയാണ് എന്റെ ലോകം. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചെമ്പരത്തിപ്പൂവ് എന്ന സിനിമയാണ് അടുത്തത്. കുറച്ചു നല്ല ചിത്രങ്ങളുടെ ചർച്ച നടക്കുന്നുണ്ട്.