കോണ്‍വാള്‍: യുകെയിലെ പ്രോപ്പര്‍ട്ടി വില ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ളവയാണ്. എന്നാല്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്തിനു പോലും പതിനായിരക്കണക്കിന് പൗണ്ട് വിലയുണ്ടെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും. സംഗതി സത്യമാണ്. കോണ്‍വാളില്‍ സെന്റ് ഐവ്‌സ് ബീച്ചിലാണ് ഇത്രയും വിലയുള്ള പാര്‍ക്കിംഗ് സ്‌പേസ് ഉള്ളത്. സര്‍ഫിംഗ് ബീച്ചുകള്‍ക്കും ആര്‍ട്ട് ഗാലറികള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പേരുകേട്ട ഇവിടെ ഒരു പാര്‍ക്കിംഗ് സ്‌പേസ് 40,000 പൗണ്ടിനാണ് ലേലത്തില്‍ വിറ്റുപോകുമെന്ന് പ്രതീക്ഷിക്കുന്നത്.

ട്രെഗെന്ന ഹില്‍ കാര്‍ പാര്‍ക്കിലെ 4.4മീX2.1മീ അളവുള്ള പ്രദേശത്തിനായാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. സന്ദര്‍ശകര്‍ക്കും പ്രദേശവാസികള്‍ക്കും ഈ സ്‌പേസ് ഏറെ ഇഷ്ടമായതിനാലാണ് ലേലത്തില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. പ്രോപ്പര്‍ട്ടി ഓക്ഷന്‍ കമ്പനിയായ ക്ലൈവ് എംസണ്‍ ആണ് ഇത് ലേലം ചെയ്യുന്നത്. ഇത്തരം സ്ഥലങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്ന് കമ്പനിയുടെ സീനിയര്‍ ഓക്ഷന്‍ വാല്യുവര്‍ കാറ്റീ സെമ്മന്‍സ് പറഞ്ഞു. കാര്‍ പാര്‍ക്കിംഗ് സ്‌പേസുകള്‍ക്കും അടച്ചുറപ്പുള്ള ഗരാഷുകള്‍ക്കും കുറച്ചുകാലമായി ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വരികയാണന്നും കമ്പനി വിലയിരുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹാര്‍ബറില്‍ നിന്ന് ബീച്ചിലേക്ക് എത്താന്‍ അധികം ദൂരമില്ലാത്ത സ്ഥലത്താണ് ഈ പാര്‍ക്കിംഗ് സ്‌പേസ് ഉള്ളത്. ബീച്ചിന്റെ ജനപ്രീതിയും സുരക്ഷാ സൗകര്യങ്ങളും കണക്കിലെടുത്താല്‍ ഏറ്റവും മികച്ച സ്ഥലമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അത്തരം സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ലേലത്തിന് എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 1988 മുതല്‍ 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്ന സ്ഥലത്താണ് ഈ സ്‌പേസ് ഉള്ളത്. പ്രദേശവാസികളും സന്ദര്‍ശകരായി സ്ഥിരം എത്തുന്നവരും ലേലത്തിന് എത്തിയേക്കും. നവംബര്‍ 3നാണ് ലേലം.