പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈയിലായിരുന്നു. 69 വയസ്സായിരുന്നു. കാൻസറിന് ചികിത്സയിലായിരുന്നു. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി.
1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവ സ്വന്തമാക്കി. ഉത്സവം ആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി. കുടുംബത്തോടെ ചെന്നൈയിലായിരുന്നു താമസം.
ഇരുപ്പം വീട് ശശിധരൻ എന്നാണ് മുഴുവൻ പേര്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായും പ്രവർത്തിച്ചു. പിന്നീട് സഹ സംവിധായകനായി. 1978ല്‍ അവളുടെ രാവുകൾ മലയാളചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. ജീവിത പങ്കാളിയായ സീമയെ കണ്ടുമുട്ടുന്നതതും അവളുടെ രാവുകൾ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളിൽ ഇവർ ഒരുമിച്ച പ്രവർത്തിച്ചെന്ന റെക്കോർഡുമുണ്ട്.
മലയാളത്തിലെ ആദ്യ ട്രെന്റ് സെറ്റര്‍… ഏറ്റവും അധികം സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്. ഒരു ദിവസം ഒന്നിലേറെ സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സര്‍വ്വകലാ വല്ലഭന്. എഡിറ്റിംഗും ക്യമാറയും എന്തിന് മേക്കപ്പ് പോലും അറിയാവുന്ന അപൂര്‍വ്വ പ്രതിഭ. വലിയ സ്ക്രീനിലേക്ക് സിനിമയെ എത്തിച്ചതും കൂടുതല്‍ സ്വാഭാവിക മലയാള ചലച്ചിത്രത്തിലേക്ക് കൊണ്ടു വന്നതും ശശിയുടെ ഫ്രെയിമുകളായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്മേക്കറായ ഐ.വി.ശശി 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇനിയാര്‍ക്കും ഈ കടമ്പ മറികടക്കാനാകില്ല.
കലാ സംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തി ഏഴാം വയസ്സില്‍ സംവിധാനം ചെയ്തു. അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകള്‍ മലയാളത്തിലെ ആദ്യത്തെ എ വിഭാഗത്തില്‍ പെട്ട ഒരു സിനിമയായിരുന്നു. തന്റെ ഭാര്യയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളില്‍ സീമ നായികയായിരുന്നു. അവര്‍ ഏകദേശം മുപ്പതോളം സിനിമകളില്‍ ഒന്നിച്ച് ജോലി നോക്കി.
കൊച്ചു സിനിമകളിലൂടെയെല്ല ശശിയെന്ന സംവിധായകന് 150 എന്ന ക്ലബ്ബിലെ ഏക മലയാളിയായി നിലയുറപ്പിച്ചത്. ഇരുപ്പും വീട് ശശി തന്റേതായ ശൈലിയിലും സംവിധായക രീതിയിലും മലയാള സിനിമയെ തന്നോട്ട് അടുപ്പിച്ചു. വെള്ളത്തൊപ്പിയുമായി സെറ്റില്‍ ചിരിയുടെ മുഖവുമായി നിറഞ്ഞ പ്രതിഭ. മമ്മൂട്ടിക്കും മോഹന്‍ലാലിനും അഭിമാനിക്കാന്‍ ഒരു പിടി സിനിമകള്‍ നല്കിയ പ്രതിഭ. എംടിയുടേയും പത്മരാജന്റേയും ടി ദാമോദരന്റേയും പ്രിയ സംവിധായകന്. മലയാള സിനിമയിലേക്ക് സൂപ്പര്‍താര പരിവേഷം എത്തിച്ച് വാണിജ്യ വിജയങ്ങള്‍ സമ്മാനിച്ച അതുല്യ പ്രതിഭ. ഊണിലും ഉറക്കത്തിലും ചിന്ത സിനിമയെ കുറിച്ചായിരുന്നു. ഈറ്റയെന്ന ഒറ്റ ചിത്രമാണ് കമല്‍ഹാസനെന്ന താരത്തെ രാജ്യമറിയുന്ന അഭിനയ പ്രതിഭയാക്കിയത്.
മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. പ്രേം നസീര്‍ യുഗത്തിലെ താരരാജാക്കന്മാരില് നിന്നും മലയാള സിനിമയുടെ ബാറ്റണ്‍ പതിയെ കൈക്കലാക്കിയവര്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളും എണ്ണമറ്റ ചിത്രങ്ങളുമുണ്ട് പോയകാല സിനിമാ വഴിയില്‍ ഇവരുടെ പേരിനൊപ്പം ചേര്‍ക്കാന്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. എണ്‍പതുകളിലാണ് ഇത്. ലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയശേഷിയെ നല്ലപോലെ ഉപയോഗിച്ച സംവിധായകനാണ് ഐ.വി ശശി. അതിരാത്രം, ആള്‍കൂട്ടത്തില്‍ തനിയെ തുടങ്ങിയ മനോഹരമായ നിരവധി ചിത്രങ്ങള്‍. ഇതെല്ലാം വമ്പന്‍ വിജയങ്ങളായി. ലാലിന്റേയും മമ്മൂട്ടിയുടേയും സൂപ്പര്‍താര പദവിയിലേക്കുള്ള യാത്രയും ഇവിടെ തുടങ്ങി.
1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. തുടര്‍ന്ന് അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്ബിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ സിനിമ വമ്പന്‍ വിജയമായിരുന്നില്ല. ഇതോടെ പതിയെ പിന്‍വാങ്ങി. അപ്പോഴും മനസ്സ് നിറയെ സിനിമയായിരുന്നു. ഒരു വമ്പന്‍ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെയാണ് നിര്‍മ്മാതാക്കളുടെ പ്രിയ സംവിധായകന് അരങ്ങൊഴിഞ്ഞത്.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാ സംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. ഇരുപത്തിയേഴാം വയസ്സില്‍ സംധായകനായെങ്കിലും 1975ല്‍ പുറത്തിറങ്ങിയ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നെ തിരിഞ്ഞു നോക്കിയില്ല. എഴുപതുകളുടെ അവസാനം ഐ.വി. ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ല്‍ മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകള്‍ പുറത്തിറക്കി ഇതില്‍ എട്ടെണ്ണവും ഹിറ്റായി.
ആലപ്പി ഷെറീഫിന് പുറമെ പത്മരാജന്, എം ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു. 1982ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.
	
		

      
      








            
Leave a Reply