ബേസില്‍ ജോസഫ്
ചേരുവകള്‍
പാല്‍-രണ്ടര കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍ -3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-കാല്‍ കപ്പ്
വാനില എസന്‍സ്-അര ടീ സ്പൂണ്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍ (കരാമലൈസിംഗ് ചെയ്യാന്‍)
പാചകം ചെയ്യുന്ന വിധം
ഒരു പുഡിംഗ് ബൗളില്‍ 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ വെള്ളം ചേര്‍ക്കണം. ഇത് നല്ലപോലെ അടുപ്പില്‍ വച്ചിളക്കുക. ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കണം. ഇത് പാത്രം വട്ടത്തില്‍ കറക്കി പാത്രത്തിനടിയില്‍ പരത്തുക. അര കപ്പ് തണുത്ത പാല്‍ എടുക്കുക. ഇതില്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക. ബാക്കി പാലില്‍ കാല്‍ കപ്പ് പഞ്ചസാര ചേര്‍ത്തിളക്കി തിളപ്പിയ്ക്കുക. ഇത് തിളച്ചു വരുമ്പോള്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക. ഇത് കട്ടിയാകാതെ ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇതിലേയ്ക്ക് വാനില എസന്‍സ് ചേര്‍ക്കണം. ഇത് കരാമലൈസ് ചെയ്ത ബൗളിനു മുകളില്‍ ഒഴിയ്ക്കുക. ഇത് റെഫ്രിജറേറ്ററില്‍ വച്ചു തണുപ്പിയ്ക്കണം. എടുക്കുന്നതിനു മുന്‍പ് കത്തി കൊണ്ട് ബൗളിന്റെ വശങ്ങളില്‍ നിന്നും കസ്റ്റാര്‍ഡ് വേര്‍പെടുത്തുക. എന്നിട്ട് സെര്‍വിങ് പ്ലേറ്റിലേയ്ക്ക് കമഴ്ത്തുക. അപ്പോള്‍ കാരമല്‍ മുകളിലായി വരും. കാരമല്‍ കസ്റ്റാര്‍ഡ് റെഡി
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply