ഒടിയന്‍റെ മൂന്നാം ഷെഡ്യൂളിലേക്ക് നീങ്ങുകയാണ് അണിയറക്കാര്‍. കൂടുതല്‍ ചെറുപ്പമായ മോഹന്‍ലാലിനെയാണ് ഈ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്നത്.ഇപ്പോള്‍ ടീം ബ്രേക്ക് എടുത്തിരിക്കുന്നത് 30 വയസ്സുകാരന്‍ മാണിക്യനാകാന്‍ മോഹന്‍ലാലിന്‍റെ രൂപ മാറ്റത്തിനായാണ്. മോഹന്‍ലാലിന്‍റെ ഈ രൂപമാറ്റം സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നത്.ക്യൂട്ട് ലുക്കില്‍ ലാലേട്ടന്‍ ഡിസംബര്‍ 5-ാം തീയതി ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് വണ്ണം കുറച്ച രീതിയില്‍ മോഹന്‍ലാലിന്റെ ഒരു ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. ഇതും ആരാധകര്‍ ഏറ്റെടുത്തു. ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘമാണ് മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്കായി അതിഗംഭീര മേയ്ക്ക്ഓവറാണ് മോഹന്‍ലാല്‍ നടത്തുക.

കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരമാകും മോഹന്‍ലാല്‍ കുറയ്ക്കുക. ഇതിന് മുന്നോടിയായി ആശുപത്രിയിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ഫിറ്റ്‌നെസ് ലെവല്‍ പരിശോധിച്ച ടീം 35 മുതല്‍ 40 ദിവസം വരെയാണ് മേയ്ക്ക്ഓവറിനായി കണക്ക്കൂട്ടിയിരിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള ഈ ടീമില്‍ 25 പേരുണ്ട്. പഴയ മോഹന്‍ലാലിനെ വീണ്ടും കാണാനാകും എന്നതാണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യം. നിലവില്‍ 65കാരനായ മാണിക്യന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ