ലണ്ടന്‍: വിവാഹമോചിതരാണെങ്കിലും മാതാപിതാക്കള്‍ക്ക് കുട്ടികലുടെ മേലുള്ള അവകാശങ്ങള്‍ തുല്യമായാണ് അനുവദിച്ചു കൊടുക്കാറുള്ളത്. എന്നാല്‍ അവരെ സംരക്ഷിക്കാനുള്ള അവകാശം ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമേ ലഭിക്കാറുള്ളു. വിവാഹമോചനം നേടിയ ശേഷം കുട്ടികളെ കാണാനും അവര്‍ക്കൊപ്പം സമയം ചെലവിടാനും ഇരുവര്‍ക്കും അവകാശമുണ്ട്. സംരക്ഷണാവകാശമുള്ള വ്യക്തി തന്റെ മുന്‍ പങ്കാളിക്ക് കുട്ടികളെ കാണാനുള്ള അവകാശം നിഷേധിച്ചാല്‍ ആ സംരക്ഷണാവകാശം നഷ്ടമാകുന്ന വ്യവസ്ഥകളടങ്ങിയ നിയമം അണിയറയില്‍ തയ്യാറാകുന്നു.
ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ച് തുടങ്ങിയതായി ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി കോര്‍ട്ട് അഡൈ്വസറി ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസ് (കാഫ്കാസ്) അറിയിച്ചു. പേരന്റല്‍ ഏലിയനേഷന്‍ എന്ന് സാങ്കേതികമായി വിളിക്കുന്ന പ്രശ്നത്തെ നേരിടാനാണ് ഈ നിയമം. ഇതനുസരിച്ച് മുന്‍ പങ്കാളിയെക്കുറിച്ച് കുട്ടികളില്‍ മോശം അഭിപ്രായം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സംരക്ഷണാവകാശം നിഷേധിക്കപ്പെടാം. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ കാഫ്കാസ് പിന്നാക്കമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമം അവതരിപ്പിച്ചത്.
പ്രതിവര്‍ഷം 125,000 കേസുകളാണ് ഈ പ്രത്യേക വിഷയത്തില്‍ മാത്രം കൈകാര്യം ചെയ്യേണ്ടി വരുന്നത്. 2018 സ്പ്രിംഗ് മുതല്‍ നിയമം നടപ്പിലാകും. കാഫ്കാസിന്റെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളില്‍ വിദ്വേഷം നിറക്കുന്ന രക്ഷിതാവില്‍ നിന്ന് കുട്ടിയെ മാറ്റി മുന്‍ പങ്കാളിക്ക് നല്‍കാനാണ് വ്യവസ്ഥ. സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി കാഫ്കാസ് അറിയിച്ചു.
Leave a Reply