ലണ്ടന്‍: നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളും കഴിക്കുന്ന മരുന്നുകളേക്കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കേണ്ടതുണ്ടോ? സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കുന്നത് എന്തിന് എന്നാണ് സംശയമെങ്കില്‍ അത് തെറ്റാണെന്ന് മനസിലാക്കിക്കൊള്ളൂ. ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിക്ക് ഈ വിവരങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ഇതിനായി ഒരു അസുഖങ്ങളുടെയും ആരോഗ്യാവസ്ഥകളേക്കുറിച്ചുള്ള വിശദീകരണവും അടങ്ങുന്ന ഒരു പട്ടികയും ഡിവിഎല്‍എ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമേഹം മുതല്‍ വിഷാദരോഗം വരെയും രക്തസമ്മര്‍ദ്ദം മുതല്‍ പക്ഷാഘാതം വരെയുള്ള രോഗങ്ങളുമാണ് പട്ടികയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഈ വിവരങ്ങള്‍ ഡിവിഎല്‍എക്ക് നല്‍കിയില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴയും ഇന്‍ഷുറന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും നേരിടും. കൂടുതല്‍ നിയമ നടപടികള്‍ കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്നും ഡിവിഎല്‍എ അറിയിക്കുന്നു. കാഴ്ചത്തകരാറുകളും അപസ്മാരം പോലെയുള്ള അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യാതെ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കാകും നീങ്ങുക. വാഹനമോടിക്കുന്നതിനെ ബാധിക്കുന്ന വിധത്തിലാണ് നിങ്ങളുടെ ആരോഗ്യപ്രശ്‌നമെന്ന് ഡോക്ടര്‍ കണ്ടെത്തിയാല്‍ ലൈസന്‍സ് ഉറപ്പായും റദ്ദാക്കപ്പെടും.

ശസ്ത്രക്രിയ പോലെയുള്ള ചികിത്സകള്‍ക്ക് ശേഷം മൂന്ന് മാസത്തേക്കെങ്കിവും വാഹനമോടിക്കരുതെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. ഇത് ലംഘിക്കുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ ഡിവിഎല്‍എക്ക് കൈമാറണമെന്നാണ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ജിപിമാര്‍ക്ക് രോഗികള്‍ കൈമാറുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന ധാര്‍മിക പ്രശ്‌നം ഇവിടെ വിലങ്ങുതടിയായി വരുന്നുണ്ട്. ഡ്രൈവിംഗിന് കഴിയാത്ത വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ വാഹനമോടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അറിയിക്കാന്‍ മറ്റുള്ളവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

ഡ്രൈവര്‍മാരെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം കാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ലൈസന്‍സ് പുതുക്കുമ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രമാണ് കാഴ്ച പരിശോധിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബാധ്യതയുള്ളത്. എന്നാല്‍ വാഹനമോടിച്ചവരുടെ കാഴ്ചത്തകരാറ് മൂലം 2016ല്‍ ഉണ്ടായ അപകടങ്ങളില്‍ 7 പേര്‍ മരിക്കുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങളും ഡ്രൈവിംഗിന് സാധിക്കാത്ത വിധത്തില്‍ നിങ്ങളെയാക്കുന്നുണ്ടെന്നും വിശദീകരിക്കപ്പെടുന്നു.

ഡിവിഎല്‍എ നല്‍കുന്ന പട്ടിക കാണാം

Absence seizures
Acoustic neuroma
Addison’s disease
Agoraphobia
AIDS
Alcohol problems
Alzheimer’s disease
Amyotrophic Lateral Sclerosis
Amputations
Angina
Angioma
Angioplasty
Ankylosing spondylitis
Anorexia nervosa
Anxiety
Aortic aneurysm
Arachnoid cyst
Arnold-Chiari malformation
Arrhythmia
Atrial defibrillator
Arteriovenous malformation
Arthritis
Asperger syndrome
Ataxia
Attention deficit/hyperactivity disorder (ADHD)
Autistic spectrum disorders (ASD)
Balloon angioplasty (leg)
Bipolar disorder
Blackouts
Blepharospasm
Blood clots
Blood pressure
Brachial plexus injury
Brain abscess, cyst or encephalitis
Brain aneurysm
Brain angioma
Brain haemorrhage
Brain injury (traumatic)
Brain tumours
Branch retinal vein occlusion
Broken limbs and driving
Burr hole surgery
Caesarean section
Cancer
Cataracts
Catheter ablation
Cardiac problems
Carotid artery stenosis
Cataplexy
Cerebral palsy
Chronic aortic dissection
Cognitive problems
Congenital heart disease
Convulsions
Coronary artery bypass or disease
Coronary angioplasty
Cystic fibrosis
Deafness
Defibrillator
Déjà vu
Dementia
Depression
Diabetes
Diabetic retinopathy
Dilated cardiomyopathy
Diplopia (double vision)
Dizziness
Drug misuse
Eating disorders
Empyema (brain)
Epilepsy
Essential tremor
Fainting
Fits
Fractured skull
Friedreich’s ataxia
Giddiness (recurring)
Glaucoma
Global amnesia
Grand mal seizures
Guillain-Barré syndrome
Head injury
Heart attack
Heart arrhythmia
Heart failure
Heart murmurs
Heart palpitations
Heart valve disease or replacement valve
Hemianopia
High blood pressure
HIV
Hodgkin’s lymphoma
Huntington’s disease
Hydrocephalus
Hypertension
Hypertrophic cardiomyopathy
Hypoglycaemia
Hypoxic brain damage
Hysterectomy
Implantable cardioverter defibrillator (ICD)
Intracerebral haemorrhage
Ischaemic heart disease
Kidney dialysis
Kidney problems
Korsakoff’s syndrome
Labyrinthitis
Learning difficulties
Left bundle branch block
Leukaemia
Lewy body dementia
Limb disability
Low blood sugar
Lumboperitoneal shunt
Lung cancer
Lymphoma
Macular degeneration
Malignant brain tumours
Malignant melanoma
Manic depressive psychosis
Marfan syndrome
Medulloblastoma
Memory problems (severe)
Meningioma
Mini-stroke
Monocular vision
Motor neurone disease
Multiple sclerosis
Myasthenia gravis
Myocardial infarction
Myoclonsu
Narcolepsy
Night blindness
Nystagmsu
Obsessive compulsive disorder
Obstructive sleep apnoea
Optic atrophy
Optic neuritsi
Pacemakers
Palpitations
Paranoia
Paranoid schizophrenia
Paraplegia
Parkinson’s disease
Peripheral arterial disease
Peripheral neuropathy
Personality disorder
Petit mal seizures
Pituitary tumour
Post traumatic stress disorder (PTSD)
Psychosis
Psychotic depression
Renal dialysis
Retinal treatment
Retinopathy
Schizo-affective disorder
Schizophrenia
Scotoma
Seizures
Sight in one eye only
Sleep apnoea
Sleepiness (excessive daytime)
Spinal problems and injuries and driving
Stroke
Subarachnoid haemorrhage
Surgery
Syncope
Tachycardia
Temporal lobe epilepsy
Tonic clonic fits
Tourette’s syndrome
Transient global amnesia
Transient ischaemic attack (TIA)
Tunnel vision
Usher syndrome
Valve disease or replacement valve
Ventricular defibrillator
Vertigo
Vision in one eye only
Visual acuity (reduced)
Visual field defects
VP shunst
Wolff-Parkinson-White syndro