ജോണ്‍സണ്‍ മാത്യൂസ്
ആഷ്‌ഫോര്‍ഡ്: തപ്പിന്റെയും, കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ചക്കാലം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ദിവ്യരക്ഷകന്റെ തിരുപ്പിറവിയുടെ ദൂത് നല്‍കിയും, പുതുവത്സര ആശംസകള്‍ നേര്‍ന്നും അസോസിയേഷന്‍ അംഗങ്ങളായ മുഴുവന്‍ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് ആഷ്‌ഫോര്‍ഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദര്‍ശിച്ചു. കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരുടെയും ശക്തമായ സഹകരണം കരോള്‍ സര്‍വ്വീസിന് ഉണ്ടായിരുന്നുവെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
പിറവി
2018 ജനുവരി 6 ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍ (NORTON KNATCHBULL) വച്ച് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ (പിറവി) നടത്തപ്പെടുന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ 100ല്‍ പരം ആളുകളെ പങ്കെടുപ്പിച്ച് വന്‍ വിജയം വരിച്ച ഫ്‌ളാഷ് മോബുകള്‍ മെഗാതിരുവാതിരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 50ല്‍ പരം യുവതികളെ അണിനിരത്തി ഗുജറാത്തി പരമ്പരാഗത ഫോക്ക് ഡാന്‍സായ ദാണ്ടിയ നൃത്തത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
്തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം പ്രസിഡന്റ് സോനു സിറിയക്ക് ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ മുന്‍ മണ്ഡലാംഗവും ലണ്ടന്‍ സെന്റ് ജോണ്‍സ് പള്ളിയുടെ മുന്‍ ഇടവക കമ്മിറ്റി അംഗവും പ്രശസ്ത വാഗ്മിയുമായ ഷാബു വര്‍ഗീസ് ക്രിസ്തുമസ് ദൂത് നല്‍കും.
5 മണിക്ക് ‘പിറവി’ ആഘോഷങ്ങള്‍ക്ക് തിരശീല ഉയരും. കുട്ടികളുടെ മെഴുകുതിരി നൃത്തത്തോടെ പരിപാടികള്‍ ആരംഭിക്കും. 70ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന പിറവി നൃത്ത സംഗീത ശില്‍പവും ആഷ്‌ഫോര്‍ഡില്‍ ആദ്യമായി ക്രിസ്ത്യന്‍ നൃത്തരൂപമായ മാര്‍ഗ്ഗംകളിയും വേദിയില്‍ അരങ്ങേറും. ക്ലാസിക്കല്‍ ഡാന്‍സ്, സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ് എന്നിവയാല്‍ പിറവി സമ്പന്നമായ ഒരു കലാവിരുന്നും വ്യത്യസ്ത അനുഭവങ്ങളും ആയിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മാത്യൂസ് അറിയിച്ചു. പിറവിയുടെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണമുണ്ടാകണമെന്ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യര്‍ത്ഥിച്ചു.
Leave a Reply