ന്യൂഡല്‍ഹി: ആയുര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ പദ്ധതിയൊരുക്കി കേന്ദ്രസര്‍ക്കാര്‍. എം.ബി.ബി.എസ് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിശ്ചിത തലംവരെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അനുമതിയാണ് നല്‍കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ ലോക്സഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് ഇതിനുള്ള വ്യവസ്ഥയുള്ളത്.

ഗ്രാമീണ മേഖലയില്‍ സേവനത്തിന് ഡോക്ടര്‍മാരെ ലഭിക്കാത്തതിനാലാണ് ഈ നീക്കമെന്നാണ് വിശദീകരണം. ആയുര്‍വ്വേദം, യൂനാനി, സിദ്ധ, ഹോമിയോപ്പതി(ആയുഷ്) എന്നീ ചികില്‍സാ വിഭാഗങ്ങളിലെ ബിരുദ ധാരികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ ഒരു പ്രത്യേക തലം വരെ ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കാനാകുന്ന വിധത്തിലാണ് ബില്ല് വിഭാവനം ചെയ്തിരിക്കുന്നത്. ബില്ലിലെ 49-ാം വകുപ്പിലാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരം നിലവില്‍ വരുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ എന്നിവയുടെ സംയുക്ത യോം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും അംഗീകാരം ഇതിന് ആവശ്യമാണെന്നും ബില്ല് പറയുന്നു. ഈ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമം മുറിവൈദ്യന്‍മാരെ സൃഷ്ടിക്കുമെന്നും വ്യാജവൈദ്യത്തിന് നിയമപരിരക്ഷ നല്‍കുന്നതാണ് ബില്ലെന്നും ഐഎംഎ പറഞ്ഞു.