ബേസില്‍ ജോസഫ്
ചേരുവകള്‍
ബട്ടര്‍ -200 ഗ്രാം (സോഫ്റ്റ് ആക്കി എടുത്തത് )
വാനില എസ്സെന്‍സ് -1/2 ടീസ്പൂണ്‍
ഷുഗര്‍ -100 ഗ്രാം
മൈദാ -200 ഗ്രാം
കശുവണ്ടി -50 ഗ്രാം (ചെറുതായി നുറുക്കിയത് )
ഉപ്പ് -ആവശ്യത്തിന്
കാസ്റ്റര്‍ ഷുഗര്‍ -150 ഗ്രാം (കുക്കീസ് റോള്‍ ചെയ്യാന്‍)
പാചകം ചെയ്യുന്ന വിധം
ഒരു മിക്സിങ് ബൗളില്‍ സോഫ്റ്റ് ആയ ബട്ടറും ഷുഗറും നന്നായി ക്രീം ചെയ്തെടുക്കുക. ഇതിലേയ്ക്ക് വാനില എസ്സെന്‍സ്, മൈദാ, ഒരു നുള്ള് ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇതില്‍ നിന്നും കുറച്ചു വീതം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി ബട്ടര്‍ പേപ്പര്‍ നിരത്തിയ ഒരു ബേക്കിംഗ് ട്രെയില്‍ നിരത്തി പ്രീ ഹീറ്റ് ചെയ്ത ഓവനില്‍(170 ഡിഗ്രി) 15 മിനിറ്റ് ബേക്ക് ചെയ്യുക. ട്രേ ഓവനില്‍ നിന്നും എടുത്തു കുക്കീസ് തണുത്തു കഴിയുമ്പോള്‍ കാസ്റ്റര്‍ ഷുഗറില്‍ റോള്‍ ചെയ്തെടുക്കുക.
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply