സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ അറബി അധ്യാപകൻ മേപ്പയൂർ കൽപത്തൂർ നെല്ലിയുള്ളപറമ്പിൽ റിയാസാണ് (37) അറസ്റ്റിലായത്.കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. പോക്സോ കേസ് ചുമത്തപ്പെട്ട റിയാസ് ഒളിവിലായിരുന്നു. തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് എമിഗ്രേഷൻ അധികൃതർ റിയാസിനെ തടഞ്ഞുവെച്ച് മേപ്പയൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പയ്യോളി സി.ഐ ദിനേശ് കോറോത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ല ജയിലിലേക്കയച്ചു. പീഡനത്തിനിരയായ വിദ്യാർഥിനി സ്കൂൾ ജാഗ്രത സമിതിക്കു മുമ്പാകെ പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ചൈൽഡ് ലൈൻ ജില്ല വിദ്യാഭ്യാസ ഡയറക്ടർക്കും പൊലീസിനും റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഡി.ഡി.ഇ സുേരഷ്കുമാർ അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് കേസെടുക്കാതെ ഒത്തുതീർക്കാനുള്ള വിവിധ കേന്ദ്രങ്ങളുടെ സമ്മർദത്തിനെതിരെ ഡി.വൈ.എഫ്.ഐ, റെഡ്സ്റ്റാർ മേപ്പയൂർ, എസ്.എഫ്.ഐ, ബി.ജെ.പി എന്നീ സംഘടനകൾ തുടർച്ചയായ സമരങ്ങൾ നടത്തിയിരുന്നു.
Leave a Reply