ബംഗുളുരു: ബൈക്ക് യാത്രികരെ ഇടിച്ചിട്ടതിനു ശേഷം നിര്‍ത്താതെ പോയ സിനിമാ നടി രജ്ഞിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. രോഷാകുലരായ നാട്ടുകാര്‍ രജ്ഞിതയുടെ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബെംഗളൂരുവിലെ നിലമംഗല റോഡിലാണ് എതിരെ വന്ന ബൈക്ക് യാത്രികരെ നടിയുടെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ഡൗഡ, ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറെക്കാലമായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന രജ്ഞിത ഇപ്പോള്‍ സന്യാസി നിത്യാനന്ദ സ്വാമിയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയാണ്. ആശ്രമത്തിലേക്ക് പോകുന്ന വഴിക്കാണ് രജ്ഞിതയുടെ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചത്. രജ്ഞിത ഓടിച്ചിരുന്ന ഫോര്‍ഡ്കാറിന്റെ ഗ്ലാസുകള്‍ രോക്ഷാകുലരായ നാട്ടുകാര്‍ തകര്‍ത്തു.
ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചു പോയതിനെതുടര്‍ന്ന് രജ്ഞിതയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആളുകള്‍ കൂടുതല്‍ അക്രമാസക്തമാകുന്നതിന് മുന്‍പ് ആശ്രമത്തില്‍ നിന്നും സന്യാസിമാരെത്തി രജ്ഞിതയെ രക്ഷിക്കുകയായിരുന്നു.
Leave a Reply