ഹൈദരാബാദിൽ ദമ്പതികൾ കുഞ്ഞുങ്ങളെയുമായി തടാകത്തിൽ ചാടി ജീവനൊടുക്കി. രമേശ്(30), ഭാര്യ മാനസ(26) എന്നിവർ മൂന്നു വയസുകാരി ഗീതാശ്രീ, ആറു മാസം പ്രായമുള്ള ദിവിജ എന്നിവർക്കൊപ്പം കീസരയിലെ തടാകത്തിൽ ചാടുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
കുടുംബപ്രശ്നമാണ് ജീവനൊടുക്കലിനു പിന്നിലെന്നാണു പോലീസ് പറയുന്നത്. തിങ്കളാഴ്ച വൈകിട്ടു തന്നെ ദന്പതികൾ കുട്ടികളെയും കൂട്ടി വീടുവിട്ടിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിൽ ബുധാനാഴ്ച രാവിലെ തടാകത്തിനരികെ പാർക്ക് ചെയ്ത നിലയിൽ രമേശിന്റെ ബൈക്ക് കണ്ടെത്തി. തുടർന്ന് പോലീസിനൊപ്പം നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോലീസ് കരയ്ക്കെത്തിച്ച് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
അതേസമയം, ഭർതൃവീട്ടുകാർ തന്റെ മകളെ പീഡിപ്പിച്ചിരുന്നതായി കാണിച്ച് മാനസയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെണ്‍കുഞ്ഞിനെ പ്രസവിച്ചില്ല എന്നു പറഞ്ഞായിരുന്നു പീഡനമെന്നാണു പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 2014ൽ ആയിരുന്നു രമേശിന്റെയും മാനസയുടെയും വിവാഹം.
Leave a Reply