സ്വന്തം ലേഖകന്‍
ഡെല്‍ഹി : സഞ്ജയ് സിംഗ് എന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് എന്തുകൊണ്ടും ആപ്പിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ യോഗ്യനായ ഒരു നേതാവ് ആണെന്ന് നിസ്സംശയം പറയാം . കെജ്രിവാളല്ലാതെ വേറെ വല്ലോനുമുണ്ടോ ആം ആദ്മി പാര്‍ട്ടിയെ നയിക്കാന്‍ എന്ന് ചോദിച്ച് പരിഹസിച്ചവരോടെല്ലാം ഇനി ധൈര്യവുമായി പറയാം സഞ്ജയ് സിംഗ് എന്ന നല്ലൊരു നേതാവുണ്ട് ആപ്പിനെ നയിക്കാനെന്ന് . കെജ്രിവാള് , മനീഷ് സിസ്സോദിയ , ഗോപാല്‍ റായ് തുടങ്ങിയ മുന്‍നിര നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ച വ്യക്തിയാണ് താനെന്ന് രാജ്യസഭയിലെ കന്നിപ്രസംഗം കൊണ്ടും , നാളിതുവരെ നടത്തിയ പ്രവര്‍ത്തങ്ങള്‍കൊണ്ടും സഞ്ജയ് സിംഗ് തെളിയിച്ചു കഴിഞ്ഞു.
പഞ്ചാബില്‍ ആം ആദ്മി നേടിയ ഐതിഹാസിക വിജയത്തിന്റെ അമരക്കാരനായിയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ അംഗമായ സഞ്ജയ് സിംഗ് . ഈ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ കന്നിപ്രസംഗം ഒന്നുകൊണ്ടുമാത്രം ലോകം മുഴുവനും ലക്ഷകണക്കിന് ആരാധകരെയാണ് സഞ്ജയ് സിംഗും , ആം ആദ്മി പാര്‍ട്ടിയും നേടിയെടുത്തത്. പാരമ്പരാഗത പാര്‍ട്ടികള്‍ എന്ന അവകാശപെട്ട രാജ്യസഭ അംഗങ്ങളുടെ തൊലി ഉരിയിച്ചു കളഞ്ഞു ശരിക്കും സഞ്ജയ് സിംഗ് തന്റെ കന്നിപ്രസംഗത്തിലൂടെ.
ഇതാണ് പ്രസംഗം . ഇത് ക്രിക്കറ്റ് കളിക്കാരനോ . സിനിമാ നടനോ അല്ല , സാധാരണകാരനുവേണ്ടി പോരാടുന്ന വെറും ഒരു സാധാരണകാരൻ ശബ്ദം . പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാജ്യസഭയിലും , ലോകസഭയിലും മൃഷ്ടാനം തിന്നും കുടിച്ചും , കിടന്നുറങ്ങിയവർ കണ്ടു പഠിക്കട്ടെ സഞ്ജയ് സിംഗിനെ . ബിജെപി പാളയത്തിൽ വെപ്രാളം വിതച്ചു കൊണ്ട് അരങ്ങേറ്റ പ്രസംഗത്തിൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരുടെ തട്ടകമായ രാജ്യസഭ ഇളക്കി മറിച്ചു.
സഞ്ജയ് സിംഗിനെ ആം ആദ്മിയുടെ രാജ്യസഭ അംഗമായി നിയോഗിച്ചത് വെറുതെയായില്ലെന്ന് മാധ്യമങ്ങൾക്ക് എഴുതേണ്ടിയും വന്നു. ഫാസിസ്റ്റുകള്‍ക്കെതിരെ തീപന്തമായി മാറി രാജ്യസഭയില്‍ സഞ്ജയ് സിംഗ് . ഇടിനാദം പോലെ മുഴങ്ങി സഞ്ജയ് സിംഗ് എന്ന ആം ആദ്മിയുടെ ശബ്ദം രാജ്യസഭയില്‍ . ഉറക്കവും , സുഖചികിത്സയും , ലോകപര്യടനവും നടത്തി വാഗ്ദാനങ്ങൾ മാത്രം നൽകി സാധാരണക്കാരനെ വിഡ്ഢികളാക്കുന്ന മോഡി സർക്കാരിന്റെ കപടമുഖം ഓരോന്നായി സഞ്ജയ് സിംഗ് അഴിഞ്ഞു വീഴ്ത്തും എന്നതിൽ ഒരു സംശയവും വേണ്ട.
എനിക്ക് പറയാനുണ്ടായിരുന്നത് മുഴുവൻ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് തന്റെ രാജ്യസഭയിലെ കന്നിപ്രസംഗത്തിലൂടെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് സഭയിൽ അനുവദിച്ച സമയം കൂടി ഈ ആം ആദ്മി എം പി ക്ക് പ്രസംഗിക്കാന്‍ കൊടുക്കണമെന്ന് മുസ്ലിം ലീഗ് എം പിയായ പി വി അബ്ദുൽ വഹാബ് രാജ്യസഭയിൽ സഞ്ജയ് സിംഗിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
സഞ്ജയ് സിംഗിന്റെ രാജ്യസഭയിലെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ കാണുക.
രാജ്യത്ത് ഏറ്റവും ഗൗരവമുള്ള ശബ്ദം ഓരോ സാധാരണകാരന്റേതാണ് . അതിനെ അവഗണിച്ചതാണ് മൂന്നംകിട രാഷ്ട്രീയക്കാർ ഇപ്പോൾ ഡെൽഹിയിൽ അനുഭവിക്കുന്നത്. രാഷ്ട്രീയ കച്ചവടക്കാരുടെ ഇടയിലേക്ക് സാധാരണക്കാരന് വന്ന് ഭരണം തുടങ്ങിയപ്പോൾ പലരുടെയും മുട്ട് വിറച്ചു തുടങ്ങി. പതിനെട്ട് അടവും പയറ്റി നോക്കി അവര്‍ ആം ആദ്മി രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ നോക്കിയിട്ടും ഇന്ത്യയിലും , ലോകം മുഴുവനിലും ഈ രാഷ്ട്രീയത്തിന് ജനപ്രീതി കൂടി വരുന്നതാണ് പാരമ്പരാഗത പാര്‍ട്ടികളെ വെട്ടിലാക്കുന്നത്.
സാധാരണക്കാരനെ ഇനിയെങ്കിലും വില കുറച്ച് കാണരുത് . അവരെ പ്രകോപിപ്പിച്ചാൽ ഡെല്‍ഹി ഇനിയും പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ആവർത്തിക്കും എന്നുറപ്പാണ് . ആം ആദ്മി പാർട്ടിയുടെ ആശയങ്ങളും , പ്രവര്‍ത്തികളും ഇന്നിന്റെ ഇന്ത്യക്ക് അനിവാര്യമാണ് . അതീവ ഗൗരവമുള്ളതാണ് ആപ്പ് മുന്നോട്ടു വയ്ക്കുന്ന ചോദ്യങ്ങളും . അതുകൊണ്ട് തന്നെ സഞ്ജയ് സിംഗിന്റെ വാക്കുകള്‍ ഇന്നു നിലവിലുള്ള മറ്റ് രാഷ്ട്രീയക്കാരുടെ വാക്കുകളെക്കാള്‍ പ്രതീക്ഷ നൽകുന്നുണ്ട് . സഞ്ജയ് സിംഗിനെ പോലെയുള്ള ആയിരങ്ങളെയാണ് രാജ്യത്തിന് വേണ്ടത്. അല്ലാതെ കട്ട് മുടിക്കുകയും , പാവപ്പെട്ടവന്റെ മേലിൽ കുതിര കേറുകയും ചെയ്യുന്ന ധിക്കാരികളെയല്ല .
സഞ്ജയ് സിംഗിന്റെ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഇന്ത്യൻ ജനാധിപത്യം ബലി കഴിക്കപ്പെട്ടിട്ടില്ല എന്ന ചെറിയൊരു പ്രത്യാശ നല്കുന്നു . സാധാരണക്കാരന്റെ ഈ ചങ്കൂറ്റത്തിനു മുന്നിൽ ഇന്നല്ലെങ്കില്‍ നാളെ കപട രാഷ്ട്രീയ പാർട്ടികള്‍ക്ക് മുട്ടു മടക്കേണ്ടി വരും എന്നുറപ്പാണ് . ഇവരെപ്പോലെയുള്ളവരെയാണ് നമ്മുടെ നാടിനാവശ്യം.
സഞ്ജയ് സിംഗിന്റെ രാജ്യസഭയിലെ പ്രസംഗത്തിന്റെ മുഴു നീള ദൃശ്യങ്ങള്‍ കാണുക
നരേന്ദ്രമോദി അധികാരത്തിൽ കയറിയ ശേഷം ബിജെപിയുടെ പൈശാചിക ഭരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ എംപിമാരിൽ നിന്ന് ഇതുപോലെയൊരു ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങിയിട്ടില്ല എന്നതാണ് സത്യം. സാധാരണക്കാരനു വേണ്ടി വാദിക്കുവാന്‍ ആപ്പിന്റെ എം പിമാരുടെ കൂടെ ആപ്പിന്റെ പുലികുട്ടി സഞ്ജയ് സിംഗ് കൂടി എത്തുമ്പോള്‍ ഭരണകഷി മാത്രമല്ല പ്രതിപക്ഷവും വിയര്‍പ്പൊഴുക്കെണ്ടി വരും എന്നുറപ്പാണ് ,
Leave a Reply