രാജ്യത്ത് പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങിയിരിക്കുന്നവെന്ന യാഥാര്‍ഥ്യം തന്നെ ഭയപ്പെടുത്തുന്നതായി ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. ഗോവന്‍ നിയസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പരീഖറുടെ പ്രസ്താവന.

നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ വരെ ബിയര്‍ കഴിച്ചു തുടങ്ങിയിരിക്കുന്നു, ഇത് കാണുമ്പോള്‍ എനിക്ക് ഭയമാണ് തോന്നുന്നത്. ക്ഷമയുടെ എല്ലാ അതിരുകളും അവര്‍ ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നത് എല്ലാവരെയും കുറിച്ചല്ല പരിഖര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ച് വരുന്നതായി മുന്‍പ് പരീക്കര്‍ സൂചിപ്പിച്ചിരുന്നു. മയക്കുമരുന്ന ശൃംഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍  പൂര്‍ണമായി ഇല്ലാതാകുമെന്ന വിശ്വാസമൊന്നും തനിക്കില്ലെന്നും പരീഖര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 170ല്‍ അധികം പേരെ മയക്കുമരുന്ന് കേസില്‍ പിടിച്ചിരുന്നു. നിലവിലെ ഇന്ത്യന്‍ നിയമ പ്രകാരം  കുറഞ്ഞ അളവ് മയക്കുമരുന്നാണ് പിടിക്കപ്പെട്ടതെങ്കില്‍ കുറ്റക്കാര്‍ക്ക് രണ്ടാഴ്ചയ്ക്കോ ഒരു മാസത്തിനോയിടയില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടാകും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.