ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവർ നേരെ ഇന്ത്യയിലേക്ക് പോകണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാർ, 94 കുട്ടികൾ, കൂടാതെ ചെറുമക്കൾ. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേർന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ ഒരു വീട്ടിലും. ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണിത്. ആകെ 193 പേർ. സിയോണ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രായം 72. മിസോറാമിലെ ബക്താംഗ് എന്ന ഗ്രാമത്തിലാണ് എല്ലാവരും ഒരുമിച്ച് താമസിക്കുന്നത്. സിയോണ ചില്ലറകാരനല്ല. സ്വന്തമായി ഒരു വലിയ വീട് തന്നെ പണികഴിപ്പിച്ചിണ്ട്. ‘ചുവാൻ താർ റൺ’ എന്നാണ് അതിന്റെ പേര്. ‘പുതിയ തലമുറയുടെ വീട്’ എന്നാണ് അതിനർത്ഥം. കുടുംബത്തിന്റെ കാര്യത്തിൽ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ടത്രേ.
ആദ്യ വിവാഹം നടന്നത് 1959 ൽ, അന്ന് വയസ്സ് 15. പിന്നീട് ഒരു വർഷത്തിൽ തന്നെ പത്ത് വിവാഹങ്ങൾ. വീടിന്റെ നിയന്ത്രണമെല്ലാം ആദ്യ ഭാര്യയ്ക്കാണ്. ഇരുപതു ഭാര്യയ്ക്കമാർക്ക് 40 വയസിനു താഴെയാണ് പ്രായം. ഇതിൽ അവസാനത്തെ ഭാര്യയ്ക്ക് മുപ്പതു കഴിഞ്ഞു. അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവരുടെ വിശേഷങ്ങൾ തന്നെ വലിയൊരു കഥയാണ്.രണ്ടു പേർക്ക് ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ സാധിക്കാത്ത കാലത്താണ് ഇപ്പോൾ 193 പേർ ഒന്നിച്ചു താമസിക്കുന്നതെന്ന് ഓർക്കണം. കൂട്ടുകുടുംബങ്ങൾക്ക് ഒരു ഉത്തമ മാതൃക.
ഒരു ദിവസത്തെ ഭക്ഷണത്തിന് വേണ്ടത് 30 കോഴി, 60 കിലോ ഉരുളക്കിഴങ്ങ്, 100 കിലോയ്ക്ക് മുകളിൽ അരി എന്നിവയാണ്. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാൻ ലോക്കൽ സ്കൂളിന് സാധിക്കില്ല എന്നതിനാൽ സ്വന്തമായ ഒരു സ്കൂൾ, കുട്ടികൾക്ക് കളിക്കാനായി പല ടീമുകളായി തിരിച്ചിരിക്കുന്ന ഫുട്ബാൾ ലീഗ് എന്നിവയും സ്വന്തം. കുടുബത്തിലെ മൂത്ത മക്കൾ അധ്യാപകരായി സ്വന്തം സ്കൂളിൽ പഠിപ്പിക്കുന്നു. സ്വന്തമായി ഒരു ക്രിസ്തീയ സഭ തന്നെ രൂപീകരിച്ചിരിക്കുന്നു. ‘ചനാ പൗൾ’ എന്നാണ് അതിന്റെ പേര്. മൊത്തത്തിൽ ആള് ഒരു പുലി തന്നെ… അല്ല അവർക്ക് ദൈവം തന്നെ…
[ot-video][/ot-video]
Leave a Reply