ഇ-സിഗരറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. ഇ-സിഗരറ്റുകളുടെ കോയില്‍ ചൂടാക്കുന്ന സമയത്ത് അപകടരമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായും സിഗരറ്റ് വലിക്കുന്ന സമയത്ത് ഇവ ശരീരത്തലെത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായും പുതിയ പഠനം വ്യക്തമാക്കുന്നു. ഇ-സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം, മാഗ്നീസ്, നിക്കല്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ശ്വാസകോശം, കരള്‍, ഹൃദയം തുടങ്ങിയവയ്ക്ക് ദോഷകരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള പദാര്‍ഥങ്ങള്‍ ചിലപ്പോള്‍ കാന്‍സറിന് തന്നെ കാരണമായേക്കാം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ദ്ധ സംഘം ഏതാണ്ട് 56 ഓളം പേരുടെ ഇ-സിഗരറ്റ് ഉപകരണം പരിശോധിച്ചതില്‍ നിന്നും അപകടകരമായ പദാര്‍ഥങ്ങള്‍ ഇവയില്‍ നിന്ന് ഉണ്ടാക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇ-സിഗരറ്റ് ഉപകരണങ്ങളില്‍ നിന്ന് വലിയ തോതില്‍ ജൈവിക വിഷം പടരുന്നതായി വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ചില ഉപകരണങ്ങളില്‍ നിന്നും എയ്റോസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളില്‍ അപകടത്തിന്റെ തോത് ഏകദേശം ഇരുപത് മടങ്ങ് കൂടുതലാണ്. പഠനത്തിനായി തെരെഞ്ഞെടുത്ത ഉപകരണങ്ങളില്‍ നിന്നും കണ്ടെത്തിയ എയ്റോസോള്‍ സാമ്പിളുകള്‍ എന്വിറോണ്മെന്റ് പ്രോട്ടക്ഷന്‍ ഏജന്‍സി നിര്‍ദേശിച്ചിരിക്കുന്ന ലെഡ് കോണ്‍സെട്രേഷന്‍ അളവിനേക്കാള്‍ കൂടുതലാണ്. ഉപകരണങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനെ സമീപിച്ചിട്ടുണ്ട്.
യുകെയില്‍ ഏകദേശം 10 മില്ല്യണ്‍ ആളുകള്‍ ഇ-സിഗരറ്റുകള്‍ ഉരപയോഗിക്കുന്നതായിട്ടാണ് കണക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരമാണ് ഇ-സിഗരറ്റുകള്‍. ഒരുതരം ദ്രാവകത്തെ ഹീറ്റ് കോയില്‍ ഉപയോഗിച്ച് ചൂടാക്കുമ്പോളാണ് അവ പുക നിര്‍മ്മിക്കുന്നത്. മിക്ക ഇ-സിഗരറ്റുകളും നിക്കോട്ടിന്റെ അംശം കലര്‍ന്നവയാണ്. മുന്‍കാലങ്ങളില്‍ നടന്ന പഠനങ്ങള്‍ ഇ-സ്ിഗരറ്റുകള്‍ സാധരണ പുകവലിയെ അപേക്ഷിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ കുറവ് ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇ-സിഗരറ്റ് ഉപയോഗം സാധരണ പുകവലിയേ അപേക്ഷിച്ച് 95 ശതമാനം ദോഷകരമല്ലെന്ന് 2015ല്‍ പബ്ലിക് ഹെല്‍ത്ത് ഇഗ്ലണ്ട് പറഞ്ഞിരുന്നു. എന്നാല്‍ 2015 പുറത്തിറങ്ങിയ ഒരു പഠനം മനുഷ്യ ശരീരത്തിലെ കോശങ്ങളെ ഇ-സിഗരറ്റുകള്‍ ഇല്ലാതാക്കുന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരു പഠനത്തില്‍ ഹാര്‍ട്ട് അറ്റാക്കുകള്‍ക്കും സ്ട്രോക്കുകള്‍ക്കും ഇവ കാരണമാകുന്നുവെന്നും വ്യക്തമായിരുന്നു.
Leave a Reply