ഹേവാര്‍ഡ്സ് ഹീത്ത് മലയാളി അസോസിയേഷന് (എച്ച്എംഎ) പുതിയ ഭാരവാഹികള്‍. വൈസ് പ്രസിഡന്റ് ജീത്തു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സെക്രട്ടറി ജോസഫ് തോമസ് സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബേസില്‍ ബോബി വാര്‍ഷിക വരവുചെലവ് കണക്കുകളും അവതരിപ്പിച്ചത് പൊതുയോഗം പാസാക്കി. തുടര്‍ന്ന് സെബാസ്റ്റ്യന്‍ നെയ്ശേരി പ്രസിഡന്റ്, സണ്ണി മാത്യു വൈസ് പ്രസിഡന്റ്, ഷാജി തോമസ് സെക്രട്ടറി, ലോട്ട്സണ് ട്രഷറര്‍, നിക്സണ് എല്‍ദോസ്, റെജി എന്നിവര്‍ കമ്മിറ്റിയംഗങ്ങളുമായി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
തുടര്‍ന്ന് നിയുക്ത പ്രസിഡന്റ് സെബാസ്റ്റ്യന്‍ നെയ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാവി പരിപാടികളും കഴിഞ്ഞ വര്‍ഷത്തെ മികവുറ്റ നേതൃത്വവും അവരുടെ വിജയകരമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തി ചര്‍ച്ച ചെയ്തു. ജോഷി കുര്യാക്കോസ്, മാനിക്സ്, സിജോയി, ഐസക്, ബിനോ, ഹരി, സിബി, ബാബു, ലിജേഷ്, ബൈജു, ജുജു, വര്‍ഗീസ് എട്ടാര് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. 10.30ന് ജിജോ അരയത്തിന്റെ നന്ദിപ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു.
Leave a Reply