തിരുവനന്തപുരം വാഴമുട്ടത്ത് സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കോവളത്ത് നിന്ന് കാണാതായ വിദേശ വനിത ലീഗയുടേതാകാമെന്ന സംശയത്തിലാണ് പോലീസ്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ഡി.എന്‍.എ പരിശോധന അടക്കം നടത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് അറിയിച്ചു.വിദേശികള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് മൃതദേഹത്തിലും കാണുന്നത്. ഇതാണ് മൃതദേഹം ലീഗയുടേതാകാമെന്ന സംശയത്തിന്റെ പ്രധാനകാരണം. ആയൂര്‍വേദ ചികിത്സക്കെത്തിയ ലീഗ ഒരു മാസം മുന്‍പ് കാണാതായതും കോവളത്ത് നിന്നാണ്. മൃതദേഹത്തിന്റെ പഴക്കം ഒരു മാസമാണെന്നതും സംശയം വര്‍ധിപ്പിക്കുന്നു.

എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തിയാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാവു. ഇതിന് മുന്നോടിയായി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിമരുന്ന ഉപയോഗിക്കുന്നവരുടെ താവളമാണെന്ന് ആക്ഷേപമുണ്ട്. കോവളത്തിന് സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടല്‍കാട്ടിനുള്ളിലാണ് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം കണ്ടത്. ശരീരത്തില്‍ നിന്ന് തലയോട്ടി വേര്‍പ്പെട്ട മൃതദേഹം കാട്ട് വള്ളികളില്‍ കുടുങ്ങിയ നിലയിലാണ്.

മീന്‍പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പ്രദേശത്തെ യുവാക്കള്‍ ചൂണ്ടയിടുന്നതിലേക്ക് വേണ്ടി ഇവിടെയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുരുത്തിനുള്ളിലെ വൃക്ഷങ്ങളുടെ വള്ളികളില്‍ ചുറ്റിപ്പിണഞ്ഞാണ് സ്ത്രീയുടേയാണെന്ന് തോന്നുന്ന മൃതദേഹം കാണാനായത്. സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.അന്വേഷണത്തില്‍ മൃതദേഹത്തില്‍ നിന്ന് തലയോട്ടി വിട്ട് മാറി അരമീറ്റര്‍ വ്യത്യാസത്തില്‍ കണ്ടെത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പച്ച ബനിയനും കറുത്ത പാന്‍സുമായിരുന്നു വേഷം. അന്വേഷണത്തില്‍ ഒന്നരമാസങ്ങള്‍ക്ക്മുമ്പ് കാണാതായ ലിഗയുടേതെന്ന് സംശയവും പറയുന്നു. മൃതദേഹത്തിന് സമീപത്തായി ഒരു  മിനറല്‍ വാട്ടറും മൂന്ന് സിഗററ്റിന്റെ കവറുകളും കണ്ടെത്തിയിട്ടുണ്ട്. കാലിന്റേയും കൈകളുടേയും മാംസഭാഗങ്ങള്‍ വിട്ടുമാറി അസ്ഥികഷണങ്ങളായി മാറിയിട്ടുണ്ട്. വിരളടയാള വിദഗ്ദര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.  രാവിലെ 10 ഓടെ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനകളോടൊപ്പം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശ്, ഡി.സി.പി. ജയദേവ്, എസ്.പി. അജിത്, ഫോര്‍ട്ട് എ.സി. ദിനില്‍, കോസ്റ്റല്‍ സി.ഐ ജയചന്ദ്രന്‍, വിഴിഞ്ഞം എസ്.എച്ച്. ഓ എന്‍. ഷിബു, തിരുവല്ലം എസ്.ഐ. ശിവകുമാര്‍, കോവളം എസ്.ഐ. അജിത്കുമാര്‍ എന്നിവര്‍  സ്ഥലത്തെത്തിയിരുന്നു.സഹോദരിയെ കാണാൻ എലീസ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്ത് എത്തും…