തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരത്തിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ചു. എന്നിട്ടും സമരക്കാര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നാണ് പൊലീസ് വെടിവെച്ചത്.
ഒരു മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത് ലോങ് മാര്‍ച്ച് പ്ലാന്റിനു മുന്നില്‍ പൊലീസ് തടഞ്ഞതാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. മാര്‍ച്ച് തടഞ്ഞതോടെ പ്രകോപിതരായ സമരക്കാര്‍ പൊലീസിനു നേരെയും പ്ലാന്റിനു നേരെയും കല്ലേറു നടത്തി. പൊലീസ് വാഹനം മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പൊലീസ് ലാത്തി വിശീയത്.
ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെവാശ്യപ്പെട്ട് നടന്നുവന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി .
പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സമരക്കാരോട് ഐക്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ഉടനടി മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു
Leave a Reply