ന്യൂഡല്‍ഹി: വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനായി അപേക്ഷ ക്ഷണിച്ചിട്ടും ആരും തയ്യാറാകുന്നില്ലെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമം വ്യോമയാന മന്ത്രാലയം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയെ മാതൃ കമ്പനിയായ ടാറ്റ ഏറ്റെടുക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. ഇതനുസരിച്ച് മാര്‍ച്ച് 28 മുതല്‍ മെയ് 14 വരെ താല്പര്യപത്രം സമര്‍പ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പിന്നീട് ഇതിന്റെ തിയതി മെയ് 31ലേക്ക് നീട്ടി. ഈ കാലാവധിക്കുള്ളിലും ഓഹരികള്‍ വാങ്ങുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച് കമ്പനികളൊന്നും രംഗത്തെത്തിയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2017 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 48,000 കോടി രൂപയുടെ ബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. 5000 കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്നായിരുന്നു മന്ത്രാലയം അറിയിച്ചത്.