ഫാ. ബിജു കുന്നയ്ക്കാട്ട്. പിആര്‍ഒ
പ്രസ്റ്റണ്‍: ദൈവവിളി തിരിച്ചറിയുന്നതിനും ശരിയായ ജീവിതരംഗം തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ദൈവവിളി സെമിനാര്‍ സംഘടിപ്പിക്കുന്നു. വൊക്കേഷന്‍ ഡിസേണ്‍മെന്റ് ഗൈഡന്‍സ് പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന ഈ ദ്വിദിന പരിപാടിയിലേക്ക് 18 വയസിന് മുകളിലുള്ള ആണ്‍കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. വര്‍ഗ്ഗീസ് പുത്തന്‍ പുരയ്ക്കല്‍, വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര, റവ. ഫാ. ജോണ്‍ മില്ലര്‍ എന്നിവരാണ് രണ്ടു ദിവസത്തെ പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്. പൗരോഹിത്യ ജീവിത ദൈവവിളിയിലേക്ക് ആഭിമുഖ്യമുള്ള യുവാക്കളെ കണ്ടെത്തുന്നതിനായി ഒരുക്കിയിരിക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ജൂണ്‍ 28ാം തിയതി വ്യാഴാഴ്ച്ച രാവിലെ 9.30ന് ആരംഭിച്ച് 29ാം തിയതി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് സമാപിക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 25നു മുമ്പായി റവ. ഫാ. ടെറിന്‍ മുള്ളക്കരയെ വിവരം അറിയിക്കേണ്ടതാണ്. (ഫോണ്‍: 07985695056, E-mail: [email protected])
പ്രസ്റ്റണിലുള്ള രൂപതാ മൈനര്‍ സെമിനാരിയില്‍ വെച്ചു നടക്കുന്ന ഈ ദിദ്വിന സെമിനാറില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളും മതാധ്യാപകരും 18 വയസിന് മുകളിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും രൂപതയ്ക്ക് അനുയോജ്യമായ പൗരോഹിത്യ ദൈവവിളികള്‍ ലഭിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
Leave a Reply