പത്തനംത്തിട്ട മുക്കൂട്ടുത്തറയില്‍ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. ജെസ്‌നയുടെ തിരോധാനത്തില്‍ അടുത്ത ബന്ധുവിന് പങ്കുണ്ടെന്ന ഗുരുതര ആരോപണമാണ് പി.സി. ജോര്‍ജ് എംഎല്‍എ ഉന്നയിച്ചത്.

അവരെ (ആരോപണമുന നേരിടുന്ന ബന്ധു) പിടിച്ച് ചോദ്യം ചെയ്യേണ്ടതു പോലെ ചെയ്താല്‍ സത്യങ്ങളെല്ലാം മണിമണി പോലെ പുറത്തുവരും. ഈ ബന്ധുവിനെപ്പറ്റി നാട്ടുകാര്‍ക്ക് ഒട്ടും നല്ല അഭിപ്രായമില്ലെന്നും അതെല്ലാം അന്വേഷിക്കണമെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജ് ഈ വിഷയത്തില്‍ വിവാദത്തിന് തിരികൊളുത്തി പറഞ്ഞ ചില കാര്യങ്ങള്‍ ഇങ്ങനെ – ഞാന്‍ ആ കുട്ടിയുടെ വീട്ടിലേക്ക് ചെല്ലുകയാണ്. കാണാതായി നാല് ദിവസം കഴിഞ്ഞപ്പോ. കുറച്ച് കഴിയുമ്പോ ഉമ്മന്‍ ചാണ്ടി വരുമെന്ന് പറയുന്നുണ്ടായിരുന്നു. കുറച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവിടെ നില്‍പ്പുണ്ടായിരുന്നു.

ഈ കൊച്ചിന്റെ ……. (അടുത്ത ബന്ധുക്കള്‍) എന്തൊരു സന്തോഷത്തിലാണ് എന്നെ സ്വീകരിച്ചത് എന്ന് അറിയാമോ? അവിടെ നിന്ന് പോരുംവഴി പുറത്തിറങ്ങി അയല്‍ക്കാരോട് ചോദിച്ചപ്പോള്‍ ആ ബന്ധുവിനെക്കുറിച്ച് അത്ര നല്ല കാര്യങ്ങള്‍ അല്ല കേട്ടത്. എന്ന് മാത്രമല്ല വളരെ മോശമായ കാര്യങ്ങളാണ് ആളുകള്‍ പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്നും ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജെസ്‌നയെ പിന്നീട് കാണാതായി. എരുമേലി സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് ഈ പെണ്‍കുട്ടി നടന്നു നീങ്ങിയതായി വരെ വ്യക്തമായിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കാണാതായ ജെസ്ന. രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു.

പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.

ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജെസ്‌നയെന്ന് പരിചയക്കാര്‍ ആവര്‍ത്തിക്കുന്നു.