സിനോ ചാക്കോ
കാര്‍ഡിഫ്: ജൂണ്‍ 30ന് നടക്കുന്ന ആറാമത് യൂറോപ്യന്‍ ക്നാനായ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. കാര്‍ഡിഫിലുള്ള ന്യൂ പോര്‍ട്ടില്‍ വെച്ചാണ് സംഗമം നടക്കുന്നത്. ക്നാനായ തനിമയും പാരമ്പര്യവും ആചാര അനുഷ്ഠാനങ്ങളും ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികള്‍ സംഗമത്തിന്റെ ഈ വര്‍ഷത്തെ പ്രത്യേകതയാണ്, യൂറോപ്പിലെ എല്ലാ ഭാഗത്ത് നിന്നും ക്നാനായ സമുദായ അംഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകും.
വിവിധ ഇടവകകളില്‍ നിന്നും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള പരിശീലനങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 8.30ന് വി. കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ സമാപിക്കും. സഭയിലെ മെത്രാന്മാരും വൈദികരും സംഗമത്തില്‍ പങ്കെടുക്കുന്നതാണ്. കാര്‍ഡിഫ് സെന്റ് ജോണ്‍സ് ക്നാനായ ഇടവകയാണ് ക്നാനായ സംഗമത്തിന് നേതൃത്വം നല്‍കുന്നത്. ഫാ. തോമസ് ജേക്കബ്, ഫാ. ജോമോന് പത്രോസ്, ഫാ. സജി ഏബ്രഹാം, ഏബ്രഹാം ചെറിയാന്, ജിജി ജോസഫ്, ഡോ. മനോജ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സംഗമത്തിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു
Leave a Reply