ശ്രീനഗര്‍: സി.ആര്‍.പി.എഫ് വാഹനം തട്ടി ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം. വാഹനം തട്ടി മരിച്ച കൈസര്‍ അഹമ്മദിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം അക്രമാസക്തരായി പ്രതിഷേധിച്ചതോടെ സൈന്യം കണ്ണീര്‍ വാതകവും പെല്ലറ്റ് ഗണ്ണും പ്രയോഗിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ആയിരക്കണക്കിനാളുകള്‍ അഹമ്മദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തി.

പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ജമ്മുകശ്മീര്‍ പോലീസ് മൃതദേഹം കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളെ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്.

വെള്ളിയാഴ്ചയാണ് കശ്മീരില്‍ യുവാവ് സി.ആര്‍.പി.എഫ് വാഹനം ഇടിച്ച് മരിച്ചത്. നവ്ഹാട്ടയിലെ ജാമിയ മസ്ജിദ് പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. പള്ളിയിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്നാണ് സി.ആര്‍.പി.എഫിന്റെ വിശദീകരണം. യൂനിസ് അഹമ്മദ്, കൈസര്‍ അഹമ്മദ് എന്നീ യുവാക്കളെയാണ് സി.ആര്‍.പി.എഫ് വാഹനം ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അര്‍ദ്ധരാത്രിയോടെ അഹമ്മദ് കൈസര്‍ അഹമ്മദ് മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തില്‍ സി.ആര്‍.പി.എഫ് ഡ്രൈവര്‍ക്കെതിരെ ഐ.പി.സി 279, ആര്‍.പി.സി 337 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കല്ലേറുകാര്‍ക്കെതിരെ ഐ.പി.സി 307, 148, 149, 152, 336, 427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.