മക്കളോടൊപ്പം യുകെയിലെ വേനല്‍ക്കാലം ആസ്വദിക്കാനായി യുകെയിലെത്തിയ പിതാവ് ഇവിടെ വച്ച് നിര്യാതനായി. ഡോര്‍സെറ്റിന് സമീപം പൂളില്‍ താമസിക്കുന്ന ജിജി ജേക്കബ് – സിമി വര്‍ഗീസ് ദമ്പതികളെ സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നെത്തിയ സിമിയുടെ പിതാവ് ടി.കെ. വര്‍ഗീസ് (69) ആണ് നിര്യാതനായത്. ഒന്നര മാസം മുന്‍പ് യുകെയിലെത്തിയ ഇദ്ദേഹം ഇന്നലെ രാത്രിയാണ് ഹൃദയസ്തംഭനം മൂലം നിര്യാതനായത്.
മാതാപിതാക്കളുടെ സന്ദര്‍ശനത്തില്‍ സന്തോഷഭരിതരായിരുന്ന ജിജിയുടെയും സിമിയുടെയും കുടുംബത്തിന് അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം ഇവിടുത്തെ മലയാളി കുടുംബങ്ങള്‍ക്കെല്ലാം ദുഖകരമായ ഒരു വാര്‍ത്തയായി. ഇവരെ ആശ്വസിപ്പിക്കാനായി ഡോര്‍സെറ്റ് മലയാളികള്‍ ഒന്നടങ്കം രംഗത്തുണ്ട്. സണ്ണിച്ചായന് എന്നറിയപ്പെട്ടിരുന്ന ടി. കെ. വര്‍ഗീസിന്റെ ആത്മശാന്തിക്കായി പൂളിലെ സെന്റ് ക്ലെമന്റ്സ് പാരിഷ് ഹാളില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക പ്രാര്‍ത്ഥനയും മറ്റ് ശുശ്രൂഷകളും നടന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.
Leave a Reply