ടോം ജോസ് തടിയംപാട്
ബി.ബി.സിയില്‍ കേരളത്തില്‍ നടന്ന ദുരന്തം വായിച്ചറിഞ്ഞ ബെര്‍മിംഗമിലെ ഗ്രാമര്‍ സ്കൂള്‍ അദ്ധ്യാപകന് ജാസ് എന്ന സിഖുകാരന് അടുത്ത് താമസിക്കുന്ന മലയാളിയുടെ കൈയില്‍ ഏല്പിച്ച 50 പൗണ്ട് ഉള്‍പ്പെടെ ചാരിറ്റി ഇന്ന് കളക്ഷന്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത് 2528 പൗണ്ട്. കളക്ഷന്‍ ഇന്ന് അവസാനിപ്പിക്കാന്‍ കാരണം യു.കെയിലെ എല്ലാ സാമൂഹിക സമൂദായിക സംഘടനകളും കളക്ഷന്‍ നടത്തുന്ന സാഹചരൃത്തില്‍ ഞങ്ങള്‍ക്കും അവരോട് സഹകരിക്കേണ്ടതുള്ളതുകൊണ്ടാണ് എന്നറിയിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ ഓണം ചാരിറ്റി നടത്തിയത് മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കും അതോടൊപ്പം രണ്ടു കിഡ്നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെകുടുംബത്തെയും വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളി സ്വദേശി ഡെനിഷ് മാത്യുവിന്റെ കുടുംബത്തെയും, വീടില്ലാതെ കഷട്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടിയാണ്. ഈ മൂന്ന് കുടുംബങ്ങളെ സഹായിക്കണം എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചത് അജു എബ്രഹാം, സണ്ണി ഫിലിപ്പ്, വിജയന് കൂറ്റാന്‍തടത്തില്‍ എന്നിവരായിരുന്നു അവരോടുള്ള ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
ഈ മൂന്ന് പേര്‍ക്കും 50000 രൂപ വീതം നല്‍കും (1675 പൗണ്ട് ). ബാക്കി വരുന്ന 853 പൗണ്ട്. മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കുമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഇനിയാരും പണം ചാരിറ്റി അക്കൗണ്ടില്‍ ഇടരുത് എന്ന് അപേക്ഷിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഈ എളിയ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പല രീതിയിലുള്ള പ്രചരണം സംഘടിപ്പിച്ചും ഞങ്ങളോടൊപ്പം സഹകരിച്ച മനോജ് മാത്യു, ആന്റോ ജോസ്, ബിനു ജേക്കബ്, മാര്ട്ടിന് കെ ജോര്‍ജ്, ഡിജോ ജോണ്‍ പാറയനിക്കല്‍, ജെയ്സണ്‍ കെ തോമസ് എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു.
അതോടൊപ്പം ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്കി ഈ പാവം കുടുംബങ്ങളെ സഹായിച്ച എല്ലാ യു.കെ മലയാളികളുടെയും മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്തിറങ്ങട്ടെ എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാരൃവും സതൃസന്ധവുമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്കിയ വലിയ ഒരു അംഗീകാരമായി ഞങ്ങള്‍ ഈ ചരിറ്റിയുടെ വിജയത്തെ കാണുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ എന്ന് പറയുന്നത് ജീവിതത്തില്‍ ദാരിദ്രവും കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ് 2004ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു മുഖൃമന്ത്രിക്കു നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിനാല് വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് 50 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്കി സഹായിക്കാന്‍ നിങ്ങളുടെ സഹായം കൊണ്ട് ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, അതിനു ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.
‘ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’
Leave a Reply