കൊല്‍ക്കത്തയിലെ മേജേര്‍ ഹട്ട് ഫ്ലൈ ഓവര്‍ തകർന്നു വീണതായി റിപ്പോർട്ടുകൾ. ഫ്ലൈ ഓവറിന്റെ കീഴിലായി ഇപ്പോഴും നിരവധി വാഹനങ്ങളും ആളുകളും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വാഹനങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കവേ മേജേര്‍ ഹട്ട് ഫ്ലൈ ഓവറിന്റെ ഭാഗങ്ങൾ ഇടിഞ്ഞു താഴേയ്ക്ക് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർ മരിക്കുകയും ഏഴു പേർക്കോളം പരിക്കേറ്റതായുമാണ് പ്രാഥമികമായി പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പാലത്തിനു അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി സേനയുടെ സഹായം തേടിയിട്ടുണ്ട്. അതേസമയം ഒമ്പതോളം പേരെ അതീവ ഗുരുതരാവസ്ഥയിൽ എസ് എസ് കെ എം ആശുപത്രിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Leave a Reply