ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ലോകചരിത്രം തന്നെ തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. എറണാകുളത്ത് 2014 മെയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പിന്റെ ആദ്യപീഡനം എന്നാണ് കന്യാസ്ത്രീയുടെ പരാതി. രാത്രി 10.45നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്നു പരാതിയില്‍ പറയുന്നു.
പിന്നീടു 2016 വരെ, 13 തവണ മഠത്തിലെത്തിയ ബിഷപ് ഇതേ ഉപദ്രപം ആവര്‍ത്തിച്ചു. ചെറുത്തുനിന്നതോടെ മാനസികമായി പീഡിപ്പിച്ചു. ദൈനംദിനജോലികള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയായതോടെ സഭയ്ക്ക് കന്യാസ്ത്രീ പരാതി നല്കി. വീണ്ടും മാനസികപീഡനം തുടര്‍ന്നപ്പോഴാണു കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. അതെ സമയം ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം.
ജൂണ്‍ 28ന് സിസ്റ്ററുടെ പരാതിയില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുന്നു. ഉടനെത്തന്നെ പരാതിക്കാരിയുടെ മെഡിക്കല്‍ പരിശോധന നടത്തുന്നു. ജൂണ്‍ 29 കേസ് വൈക്കം ഡി വൈ എസ് പിയ്ക്ക് കൈമാറുന്നു. സീന്‍ മഹസ്സര്‍ തയാറാക്കുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിക്കുന്നു. പീഡിപ്പിച്ചതായി കന്യാസ്ത്രി പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് അവിടെ താമസിച്ചിട്ടുണ്ടെന്നു കണ്ടെത്തുന്നു. രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകള്‍ പിടിച്ചെടുക്കുന്നു. പീഡിപ്പിക്കപ്പെട്ടു എന്ന് കന്യാസ്ത്രി പറയുന്ന 20ആം നമ്പര്‍ മുറിയില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നു.
ജൂണ്‍ 30 പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്കുന്നു. ജൂലൈ 5 സി ആര് പി സി സെക്ഷന്‍ 164 പ്രകാരം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. മൊഴി പരിശോധിച്ചതില്‍നിന്നു പരാതിക്കാരിയെ ബിഷപ്പ് ബലാല്‍സംഗം നടത്തിയതായി മനസിലാകുന്നു. ജൂലൈ 10 ബിഷപ്പ് ഇന്ത്യ വിട്ടുപോകാതിരിക്കാനുള്ള ലുക്ക് ഔട്ട് നോട്ടീസ് ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്കുന്നു. വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി എടുക്കുന്നു. ലൈംഗികാതിക്രമണം നടന്നതായി ഡോക്ടര്‍ മൊഴി നല്കുന്നു. മിഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂരിലുള്ള കന്യാസ്ത്രീകളുടെ മൊഴിയെടുക്കുന്നു. ജൂലൈ 14ന് കന്യാസ്ത്രി പരാതി പറഞ്ഞ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് വികാരിയുടെയും മൊഴിയെടുക്കുന്നു. അതെ ദിവസം തന്നെ ജലന്ധര്‍ രൂപതയില്‍ സേവനം അനുഷ്ഠിക്കുകയും പിന്നീട് സഭ വിടുകയും ചെയ്ത ഒരു കന്യാസ്ത്രിയുടെയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴികള്‍ എടുക്കുന്നു.ജൂലൈ 16ന് സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെ മൊഴിയെടുക്കുന്നു.
ജൂലൈ 17ന് സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്റെ മൊഴിയെടുക്കുന്നു. കന്യാസ്ത്രി അച്ഛനെഴുതിയ കത്തില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്കെന്തിലും സംഭവിച്ചാല്‍ ബിഷപ്പ് ഫ്രാങ്കോ ആണ് ഉത്തരവാദി എന്നും എഴുതിയിരുന്നു. ജൂലൈ 19ന് കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് ഫോണില്‍ പരാതി പറഞ്ഞതിനെപ്പറ്റി പരാതിക്കാരിയോട് വിശദമായി ചോദിക്കുന്നു.
ജൂലൈ 20ന് സംഭവം നടക്കുമ്പോള്‍ കുറവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്ന രണ്ടു കന്യാസ്ത്രീകളുടെ ബാംഗ്ലൂരില്‍ ചെന്നെടുക്കുന്നു. അവര്‍ രണ്ടുപേരും ഇപ്പോള്‍ സഭ വിട്ടു. ജൂലൈ 24ന് ഒരു കന്യാസ്ത്രീയുടേയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴിയെടുക്കുന്നു. കന്യാസ്ത്രീകള്‍ രണ്ടുപേരും ഇപ്പോള്‍ സഭ വിട്ടു. ജൂലൈ 27ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രത്ത്യേക ദൂതന് വഴി എത്തിച്ച രേഖകള്‍ കസ്റ്റഡിയിലെടുക്കുന്നു
ജൂലൈ 28ന് ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുക്കാന്‍ പോയി എങ്കിലും കാര്‍ അപ്പോള്‍ ഇല്ലായിരുന്നതിനാല്‍ അതിന്റെ ആര് സി ഉടമസ്ഥന് കാര്‍ ഹാജരാക്കാന്‍ നോട്ട്സ് കൊടുത്തു. ജൂലൈ 30ന് എറണാകുളം രൂപതയിലെ ഒരു വൈദികനെ ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു. ജൂലൈ 31ന് കാര്‍ ഹാജരാക്കിയപ്പോള്‍ ആര് സി ഉടമസ്ഥനെയും ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ചപ്പോള്‍ ഉണ്ടായിരുന്ന ്രൈഡവരെയും ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു. കാര്‍ കസ്റ്റഡിയിലെടുക്കുന്നു. ഇതിനിടയില്‍ മുഖ്യ സാക്ഷിയായ ഒരു സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിന്റെയും മൊഴിയെടുക്കുന്നു. ഉജ്ജെയിനിലെത്തി ഉജ്ജെയിന്‍ ബിഷപ്പിനെ കണ്ടു വിശദമായി ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു. ഓഗസ്റ്റ് 3ന് കേസ്അന്വേഷണത്തിനായി ഡല്‍ഹിയിലേക്ക് പോകുന്നു. ഈ സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ ഡല്‍ഹിയിലാണ്.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍നിന്നും ലഭ്യമായ തെളിവുകളില്‍ നിന്നും ബിഷപ്പ് ഫ്രാങ്കോ പരാതിക്കാരിയെ ജലന്ധര്‍ ബിഷപ്പ് എന്ന അധികാരം ദുരുപയോഗിച്ച് പലപ്രാവശ്യം ബലാല്‍സംഗം ചെയ്തു എന്ന് വെളിപ്പെട്ടിട്ടുണ്ട്. കേസ് നിക്ഷ്പക്ഷമായും കാര്യക്ഷമമായും അന്വേഷിക്കുമെന്നു ഉറപ്പു പറഞ്ഞാണ് സത്യവാംഗ്മൂലം അന്വേഷണോദ്യോഗസ്ഥന് ഉപസംഹരിക്കുന്നത്.പരാതിക്കാരിയെ ബിഷപ്പ് ബലാല്‍സംഗം ചെയ്തു എന്ന് അന്വേഷണത്തില്‍നിന്നും കണ്ടെടുത്ത തെളിവുകളില്‍നിന്നും താന്‍ മനസിലാക്കി എന്ന് ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥന് ഒരു മാസം മുന്‍പ് കോടതിയില്‍ പറഞ്ഞ കേസിലാണ് പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും മൊബൈല്‍ ഫോണ്‍ കിട്ടിയില്ലെന്നും ആയിരുന്നു ആദ്യ വാദം.
സഭാഅധികാരികള്‍ തൊട്ട് മാര്‍പാപ്പയ്ക്ക് വരെ കന്യാസ്ത്രീകള്‍ പരാതി നല്കി. ആരും ഞങ്ങളെ പിന്തുണച്ചില്ല, ഭംഗിവാക്കായിട്ടുപോലും ഞങ്ങളെ സഹായിക്കാമെന്നു പറഞ്ഞില്ല. സര്‍ക്കാരിനെ വിശ്വസിച്ചു. അവിടെ നിന്നും ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല. അതോടെ കന്യാസ്ത്രീകള്‍ ജലന്ധറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം തുടങ്ങി. സമരത്തില്‍ പലരും അവര്‍ക്കൊപ്പം പങ്കാളികളായി. കര്‍ത്താവിന്റെ മണവാട്ടികള്‍ക്ക് നീതി കിട്ടണമെന്ന് ഉറച്ച് വിശ്വസിച്ചു. കന്യാസ്ത്രീകളുടെ സമരം ഏഴാം ദിവസം കടന്നപ്പോഴേക്കും ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറിനില്ക്കാന് അനുവധിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങള്‍ ഉള്ളതിനാല്‍ മാറി നില്ക്കാന് അനുവദിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
സമരം തുടങ്ങി പന്ത്രണ്ടാംദിവസം തുടരുമ്പോള്‍ ജലന്ധര്‍ ബിഷപ് സ്ഥാനം മാറ്റിവെച്ച് ചോദ്യം ചെയ്യലിനായി ഇന്നലെ കേരളത്തിയിരുന്നു. ഇന്നലെ രാവിലെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. പൂര്‍ണമായി മറച്ച കാറിലാണ് അദ്ദേഹം എത്തിയത്. തൃപ്പൂണിത്തുറയിലെെ്രെ കംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി, ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷിപ്പിനുള്ള ചോദ്യാവലിക്ക് അന്തിമരൂപം നല്‍കിയത്. ഇന്നും ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം ആറരയോടെയാണ് അവസാനിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതാണ് ഉചിതമെന്നാണ് ഇന്നലെ അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് അറസ്റ്റുണ്ടാകുമെന്നായിരുന്നു ഏവരുടെയും നിഗമനം. അറസ്റ്റുണ്ടായാല്‍ തിരുവസ്ത്രം ഇട്ട് അറസ്റ്റ് വരിക്കരുതെന്ന് വിശ്വാസികള്‍ പറഞ്ഞിരുന്നു.
അതേസമയം താന്‍ നിരപരാധിയെന്ന് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുകയായിരുന്നു ബിഷപ്പ്. ഇന്നലെ ചോദ്യം ചെയ്യലില്‍ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. ഫോറന്‍സിക് മെഡിക്കല്‍ സംഘവും ഒപ്പമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ബിഷപ് സഹകരിക്കുന്നുണ്ടെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാലേ അടുത്ത തീരുമാനം ഉണ്ടാകൂവെന്നും എസ്പി ഇന്നലെ പറഞ്ഞിരുന്നു.
അതേ സമയം ബിഷപ്പിന് നല്കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്‍. ബിഷപ്പ് എന്ന പദം ഫ്രാങ്കോയ്ക്ക് മുമ്പില്‍ ഇനി ചേര്‍ക്കേണ്ടതില്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ തല്‍സ്ഥാനത്ത് നിന്ന് താല്കാലികമായി മാറ്റി. ഫ്രാങ്കോ മുളയ്ക്കല്ലിന് പകരം ജലന്ധര്‍ ബിഷപ്പിന്റെ താല്കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗെ്നോ റൂഫിനോ ഗ്രേഷ്യസിന് നല്കി വത്തിക്കാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കല്ലിന്റെ അഭ്യര്‍ത്ഥ പ്രകാരമാണ് ഇത്തരമൊരു ഭരണമാറ്റം വരുത്തുന്നതെന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ ചുമതലകളില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് ബിഷപ്പ് കത്തു നല്‍കിയിരുന്നു.
പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. കന്യാസ്ത്രീമാരുടെ സമരം ഇന്ന് പതിനാലാം ദിവസവും തുടരുകയാണ്. ഫ്രാങ്കോയെ ഇന്നലെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി നഗരത്തില്‍ പ്രതിഷേധക്കാര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഏതായാലും ചോദ്യംചെയ്യലിന്റെ മൂന്നാംദിവസം ഫ്രാങ്കോയ്ക്ക് കുരുക്കുവീണു. താരപരിവേഷങ്ങള്‍ അഴിച്ചുമാറ്റി ഫ്രാങ്കോയ്ക്ക് ജയിലില്‍ കിടക്കാം.
Leave a Reply