ബാബു ജോസഫ്
ബര്‍മിംങ്ഹാം: നാളത്തെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ ഹോളി വീന്‍ ആചാരണത്തിന് പുറമേ ‘സീക്ക് ദ കിങ്ഡം ‘ എന്ന പേരില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രോഗ്രാം. നാളെയെപ്പറ്റി ആകുലപ്പെടാതെ ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കാന്‍ കുട്ടികളെ ഉദ്‌ബോധിപ്പിക്കുന്ന ഈ ശുശ്രൂഷയില്‍ ആരാധന ,കുമ്പസാരം തുടങ്ങിയവയും ഉണ്ടായിരിക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂര്‍വ്വം ഏറ്റുപറഞ്ഞുകൊണ്ട് നടത്തപ്പെടുന്ന ഒക്ടോബര്‍മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കല്‍ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകണ്‍വെന്‍ഷനിലൂടെ ബഥേലില്‍ ഓരോമാസവും നടക്കുന്നത്. വചനം മനുഷ്യനായ് അവതരിക്കാന്‍ ജീവിതമേകിയ മരിയാംബികയോടുള്ള പ്രത്യേക ജപമാല മഹത്വത്തിന്റെ ഒക്ടോബറില്‍ ദൈവമാതാവിന്റെ മധ്യസ്ഥതയാല്‍ യേശുനാമത്തില്‍ പ്രകടമായ അദ്ഭുതങ്ങളും അടയാളങ്ങളും വര്‍ഷിക്കാന്‍ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനയുമായി സെഹിയോന്‍ കുടുംബം ഒരുങ്ങിക്കഴിഞ്ഞു. ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍, തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രി ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവരും പങ്കെടുക്കും.

യേശുവില്‍ ഒന്നാകാന്‍ അനുദിനം വിശുദ്ധിയില്‍ വളരാന്‍ വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാളെയുടെ വാഗ്ദാനമായ കുട്ടികളിലൂടെ ‘ഹോളിവീന്‍’ ആഘോഷങ്ങളും നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ നടക്കും. യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാന്‍ കുട്ടികളെയും മാതാപിതാക്കളെയും ഉദ്‌ബോധിപ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കഴിഞ്ഞവര്‍ഷം തുടക്കമിട്ട ഹോളിവീന്‍ ആഘോഷങ്ങള്‍ ദൈവരാജ്യ സ്ഥാപനം മുന്‍നിര്‍ത്തി ഈ വര്‍ഷവും ഏറ്റവും ശ്രദ്ധേയമായരീതിയില്‍ നടത്തുവാന്‍ സെഹിയോന്‍ യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു. പ്രായഭേദമെന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നല്‍കുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ നാളെ 13/10/18 ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോന്‍ യൂറോപ്പിനുവേണ്ടി പ്രാര്‍ത്ഥനയോടെ ഫാ.സോജി ഓലിക്കല്‍ അഭ്യര്‍ത്ഥിക്കുന്നു.
രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം
മള്‍ട്ടികള്‍ച്ചറല്‍ ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വര്‍ഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റല്‍ ഇവാഞ്ചലിസ്‌റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും ഈ ജപമാലമാസത്തില്‍ നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് യേശുനാമത്തില്‍ വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം ( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267
	
		

      
      



              
              
              




            
Leave a Reply