ഹഡേര്‍സ്ഫീല്‍ഡിലും പരിസര പ്രദേശങ്ങളിലുമായി പ്രവര്‍ത്തിച്ചിരുന്ന കുറ്റവാളിസംഘത്തിലെ 20 പേര്‍ക്ക് ജയില്‍ ശിക്ഷ. ബാലപീഢനം ഉള്‍പ്പെടെയുള്ള 54 ലേറെ കേസുകളാണ് ഗ്യാംഗ് ലീഡര്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. സംഘത്തലവന്‍ 34കാരനായ അമര്‍ സിംഗ് ദാലിവാലിന് ജീവപര്യന്ത്യം ശിക്ഷിക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. കുറഞ്ഞത് 18 വര്‍ഷങ്ങളെങ്കിലും ഇയാളെ ജയിയിലടക്കണമെന്ന് കോടതി പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് കോടതി നിരോധനം നീക്കി.

ബ്രിട്ടനില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ വളര്‍ന്നുവരുന്ന ഗുണ്ടാ സംഘങ്ങളിലൊന്നാണിത്. ഹഡേര്‍സ്ഫീല്‍ഡിലാണ് കുറ്റവാളിസംഘത്തിലെ അംഗങ്ങളില്‍ മിക്കവരും താമസിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ മദ്യവും ഇതര മയക്കുമരുന്നുകളും നല്‍കി പീഡിപ്പിക്കുന്നതാണ് സംഘത്തിന്റെ പ്രധാന വിനോദങ്ങളിലൊന്ന്. അംഗങ്ങള്‍ എല്ലാവരും അറിയപ്പെടുന്നത് ഇരട്ടപ്പേരുകളിലാണ്. ഒരോരുത്തരുടെയും സ്വഭാവത്തിനും ശരീരത്തിനും അനുസരിച്ച് വ്യത്യ്സ്ഥ പേരുകളാണ്. ഡ്രാക്കുള, കിഡ്, ബോയി, ലിറ്റില്‍ മാനി, ഫാജ്, ബീസ്റ്റീ, ഫിന്നി തുടങ്ങിയവരാണ് സംഘത്തിലെ പ്രധാനികളുടെ ഇരട്ടപേരുകള്‍. സ്ത്രീകളെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുന്നതും കുറ്റവാളികള്‍ തുടര്‍ന്നതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2004 മുതല്‍ 2011 വരെയാണ് സംഘം പെണ്‍കുട്ടികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത്. ഹൗസ് പാര്‍ട്ടികളിലെത്തുന്ന സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയ ശേഷം സംഘം കൂട്ട ബലാത്സംഗം നടത്താറുണ്ടായിരുന്നു. പ്ലാസ്റ്റിക് ബാഗുകള്‍ കോണ്ടമായി ഉപയോഗിക്കുന്നതായിരുന്നു ഇവരുടെ രീതി. കുട്ടികളെ വ്യഭിചാരത്തിനായി ഉപയോഗിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സംഘത്തലവനെതിരെ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷം സ്ത്രീകളോട് ഇയാള്‍ കാണിച്ച അതിക്രമങ്ങള്‍ മനുഷ്യത്വരഹിതമാണെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. അതിക്രമങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും ഇവരുടെ ശീലങ്ങളിലൊന്നായിരുന്നു.