ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം നടപടിയില്‍ സംതൃപ്തി അറിയിച്ച് ബന്ധുക്കള്‍. തങ്ങള്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസും ഡോക്ടര്‍മാരും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് അംഗീകരിച്ചു എന്നും അതുകൊണ്ട് തന്നെ വീണ്ടും ഒരു പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സഹോദരന് വ്യക്തമാക്കി .
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംസ്കാരം. ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ജലന്ധര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതെ സമയം ബന്ധുക്കൾ റീ പോസ്റ്റുമോർട്ടം ആവശ്യപ്പെടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നാണ് പഞ്ചാബ് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ പഞ്ചാബിലെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ റീ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെടാനാണ് ബന്ധുക്കളുടെ തീരുമാനം.
ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിലിറങ്ങിയാല്‍ തന്റെ ജീവന് പോലും ഭീഷണിയാകുമെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നതും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.അതിനാൽ തന്നെ കേരളത്തിൽ റീപോസ്റ്മോർട്ടം നടത്താൻ ബന്ധുക്കളും കേരളത്തിലെ സഭാവിശ്വാസികളും ആവശ്യപ്പെടുമെന്ന് നേരത്തെ പറഞ്ഞെങ്കിലും ഇപ്പോൾ നടന്ന പോസ്റ്റ്മോർട്ടം തൃപ്തികരമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. പഞ്ചാബ് പോലീസിലെ ഉന്നതര്‍ക്ക് ബിഷപ്പ് ഫ്രാങ്കോയുമായി അടുത്ത ബന്ധമുള്ളതിനാല്‍ മരണത്തിലെ അസ്വാഭാവികത പുറത്തു വരില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പോസ്റ്റ് മോര്‍ട്ടത്തില്‍ ഫാ.കുര്യാക്കോസിന്റെ മൃതശരീരത്തില്‍ ആന്തരികമായോ ബാഹ്യമായോ പരിക്കുകള്‍ പറ്റിയിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചു .ഫാദര്‍ കുര്യാക്കോസിന്റെ മരണത്തില്‍ അസ്വഭാവികതയുള്ളതിനാല്‍ മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയാല്‍ മതിയെന്നും ബന്ധുക്കള്‍ അറിയിച്ചിരുന്നു .എന്നാല്‍ ഫാദര്‍ കുര്യാക്കോസിന്റെ മരണം സാധാരണ മരണം ആണ് എന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂര്‍ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
Leave a Reply