അഞ്ചുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ ന്യൂസിലന്‍ഡില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഷെഫ് ആയി ജോലി ചെയ്‌തിരുന്ന പൂനെ സ്വദേശിനി സോനം ഷേലാറിന്റെ (26) മൃതദേഹമാണ് വെല്ലിങ്‌ടണ്‍ കടല്‍‌തീരത്ത് കണ്ടെത്തിയത്.

നവംബര്‍ 17 മുതല്‍ സോനത്തിനെ താമസസ്ഥലത്ത് നിന്നും കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് സാഗര്‍ ഷേലാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കടല്‍തീരത്ത് നിന്നും സോനത്തിന്റെ മൃതദേഹം ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹം ലഭിച്ചതോടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംശയാസ്‌പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സോനം ആത്മഹത്യ ചെയ്‌തതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

സോനത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഉള്ളതായി അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ബന്ധുക്കള്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന നിലപാടിലാണ് പൊലീസ്.